Quantcast

ഖത്തറിലെ ഡെസേര്‍ട്ട് റോസ് മ്യൂസിയം തുറന്നു

MediaOne Logo

Web Desk

  • Published:

    30 March 2019 2:25 AM IST

ഖത്തറിലെ ഡെസേര്‍ട്ട് റോസ് മ്യൂസിയം തുറന്നു
X

ഖത്തറിലെ ഡെസേര്‍‌ട്ട് റോസ് മ്യൂസിയം തുറന്നു. കലാ സാംസ്കാരിക പരിപാടിക്കായാണ് മ്യൂസിയം തുറന്നത്. ഫ്രഞ്ച് ആര്‍ക്കിടെക്റ്റ് ജീന്‍ നൌവേലാണ് മ്യൂസിയം രൂപകല്‍പ്പന ചെയ്തത്.

ദോഹയിലാണ് ഡെസേര്‍ട്ട് റോസ് മ്യൂസിയം. കലക്കും സംസ്കാരത്തിനും പുറമെ ഫിലിം ഫെസ്റ്റിവലുകളും അന്താരാഷ്ട്ര പ്രദര്‍ശനങ്ങളും പരിപാടിയുടെ പ്രത്യേകതയാണ്. വിവിധ കലാകാരന്മാരാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്.

52000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള വിന്‍റിങ് ഫ്ലോറാണ് മറ്റൊരു പ്രത്യേകത. കൃത്രിമ പൊയ്കകളും കാഴ്ചക്കാരെ കാത്തിരിക്കുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് ഒരു സര്‍പ്രൈസായിരിക്കുമെന്നാണ് ആര്‍ക്കിടെക്റ്റ് ജീന്‍ നൌവലിന്റെ അഭിപ്രായം.

ഒരാഴ്ചയോളം സമയമെടുത്താണ് ഈ കാഴ്ചകളെല്ലാം ഒരുക്കിയത്. യു.എ.ഇയിലും മറ്റുമായി 600ഓളം ആര്‍ട്ട് വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ച് ശ്രദ്ധ നേടിയ കലാകാരനാണ് നൌവല്‍. ഡെസേര്‍ട്ട് മ്യൂസിയത്തിന്റെ നിര്‍മാണ ചിലവ് പുറത്തുവിടാന്‍ ഇതുവരെ ഖത്തര്‍ അധികൃതര്‍ തയാറായിട്ടില്ല,

TAGS :

Next Story