ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സപ്രസ് വിമാനം വൈകിയത് ഒന്നര ദിവസം
ഞായറാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന വിമാനം ദോഹയില്‍ നിന്ന് പുറപ്പെട്ടത് ഇന്ന് രാത്രി എട്ടരക്ക്

ദോഹയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം ഒന്നര ദിവസം വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഞായറാഴ്ച്ച ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്ന് രാത്രി എട്ടരയോടെയാണ് ദോഹയില്‍ നിന്നും പുറപ്പെട്ടത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടേ മുക്കാലിനാണ് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം ദോഹയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്നത്. യാത്രക്കാര്‍ വിമാനത്തില്‍ കയറിയിരുന്ന് മൂന്ന് മണിക്കൂര്‍ കഴിഞ്ഞതിന് ശേഷമാണ് യന്ത്രത്തകരാര്‍ മൂലം വിമാനം ഇന്ന് പുറപ്പെടില്ലെന്ന വിവരം നല്‍കിയത്.
ഹോട്ടലില്‍ യാത്രക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കിയെങ്കിലും പിന്നീടെപ്പോള്‍ യാത്ര നടക്കുമെന്ന കാര്യത്തില്‍ വ്യക്തത നല്‍കാത്തത് ആശങ്കയ്ക്കിടയാക്കി. ഇതിനിടെ പെട്ടെന്ന് നാട്ടിലെത്തേണ്ടിയിരുന്നവരില്‍ ചിലര്‍ മറ്റ് വിമാനങ്ങളില്‍ കയറി യാത്ര തിരിച്ചു.
തുടര്‍ന്ന് ഇന്ന് രാത്രിയോടെ വിമാനം പുറപ്പെടുമെന്ന വിവരം യാത്രക്കാരില്‍ ചിലരെ എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു. പിന്നീട് രാത്രി എട്ട് മണിയോടെ യാത്രക്കാരെ എയര്‍പോര്‍ട്ടിലേക്ക് മാറ്റുകയും എട്ടരയോടെ വിമാനം പുറപ്പെടുകയും ചെയ്തു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഇരുന്നൂറിനടുത്ത് യാത്രക്കാരാണ് അടുത്തുള്ള ഹോട്ടലില്‍ ഒന്നരദിവസം കുടുങ്ങിക്കിടന്നത്. ഇതില്‍ അഞ്ച് ദിവത്തെ ലീവിനായി നാട്ടിലേക്ക് പോകുന്നവരുമുണ്ടായിരുന്നു.
Adjust Story Font
16

