ഖത്തര്‍-അമേരിക്ക സെെനിക സഹകരണത്തിന് ധാരണയായി
ഇരു രാജ്യങ്ങളുടെയും ഉന്നത സൈനിക പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു

സൈനിക രംഗത്ത് സഹകരണം ശക്തമാക്കാന്‍ ഖത്തറും അമേരിക്കയും തമ്മില്‍ ധാരണയായതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതിന്‍റെ ഭാഗമായി ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യയും അമേരിക്കന്‍ സെന്‍ട്രല്‍ മറൈന്‍ കമാണ്ടര്‍ ജെയിംസ് മാലോയുമായി ദോഹയില്‍ ചര്‍ച്ച നടത്തി.
ഇരു രാജ്യങ്ങളുടെയും ഉന്നത സൈനിക പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളമായ അല്‍ ഉദൈദ് വികസന പദ്ധതിക്കും നേരത്തെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ധാരണയായിരുന്നു.
Next Story
Adjust Story Font
16

