Quantcast

ഖത്തര്‍ അമീര്‍ കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തി

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ചരിത്രപരമായ സാഹോദര്യബന്ധവും സഹകരണവും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി

MediaOne Logo

Web Desk

  • Published:

    21 May 2019 1:39 AM IST

ഖത്തര്‍ അമീര്‍  കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തി
X

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തി. കുവൈത്ത് അമീറുമായി ഖത്തര്‍ അമീര്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ മേഖലയിലെ പുതിയ സാഹചര്യങ്ങള്‍ ചര്‍ച്ചയായി.

ഞായറാഴ്ച്ച വൈകീട്ടാണ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി കുവൈത്തിലെത്തിയത്. തുടര്‍ന്ന് കുവൈത്ത് അമീര്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ ഖത്തര്‍ അമീറും സംഘവും പങ്കെടുത്തു. രാത്രിയോടെ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അല്‍ഹ്മദ് അല്‍ ജാബിര്‍ അസ്വബാഹുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ചരിത്രപരമായ സാഹോദര്യബന്ധവും സഹകരണവും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. മേഖലയിലെയും ആഗോളതലത്തിലെയും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. അയല്‍രാജ്യങ്ങള്ല‍ക്കിടയിലെ ഉഭയകക്ഷി ബന്ധവും സഹകരണവും കൂടുതല്‍ ശക്തമാക്കാനും ധാരണയായി.

സന്ദർശനത്തിന് ശേഷം മടങ്ങിയ ഖത്തർ അമീറിനും സംഘത്തിനും കുവൈത്ത് വിമാനത്താവളത്തിൽ കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ അസ്വബാഹിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. നേരത്തെ കുവൈത്ത് വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പാണ് ഖത്തര്‍ അമീറിന് നല്‍കിയത്. കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് ജാബിർ അസ്വബാഹ്, നാഷനൽ അസംബ്ലി സ്പീക്കർ മർസൂഖ് അലി അൽ ഗാനിം, കുവൈത്ത് നാഷനൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അൽ അസ്വബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അൽ സ്വബാഹ് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും ഖത്തർ അമീറിനെ സ്വീകരിക്കാൻ എത്തിയിരുന്നു.

TAGS :

Next Story