Quantcast

അത്യാധുനിക മീഡിയാസിറ്റി ഒരുക്കാന്‍ ഖത്തര്‍

അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങള്‍ക്ക് ഖത്തറില്‍ സ്വതന്ത്രമായും സുഗമമായും പ്രവര്‍ത്തിക്കാവുന്ന പ്ലാറ്റ്ഫോമാണ് മീഡിയാസിറ്റിയിലൂടെ ഒരുക്കുക

MediaOne Logo

Web Desk

  • Published:

    2 Jun 2019 1:50 AM IST

അത്യാധുനിക മീഡിയാസിറ്റി ഒരുക്കാന്‍ ഖത്തര്‍
X

വികസിത രാജ്യങ്ങളുടെ മാതൃകയിലുള്ള മീഡിയാസിറ്റി ഖത്തറിലും ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണത്തിന് അമീര്‍ അംഗീകാരം നല്‍കി.

വികസിത രാജ്യങ്ങളുടെ മാതൃകയിൽ മീഡിയാ സിറ്റി ആരംഭിക്കുന്നതിനുള്ള 2019ലെ 13ാം നമ്പർ നിയമത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം നൽകി.

വിവിധ അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങള്‍ക്ക് ഖത്തറില്‍ സ്വതന്ത്രമായും സുഗമമായും പ്രവര്‍ത്തിക്കാവുന്ന പ്ലാറ്റ്ഫോമാണ് മീഡിയാസിറ്റിയിലൂടെ ഒരുക്കുക. കൂടാതെ മാധ്യമമേഖലയിലെ സാങ്കേതിക കമ്പനികളെയും ഗവേഷണ പരിശീലന സ്ഥാപനങ്ങള്‍ക്ക് മീഡിയാസിറ്റിയില്‍ ഇടമുണ്ടാകും.

ടെലിവിഷന്‍ ചാനലുകള്‍, എഫ്.എം റേഡിയോ സ്റ്രേഷനുകള്‍, ദിനപ്പത്രം, മാഗസിനുകള്‍ പുസ്തകങ്ങള്‍ എന്നിവ പുതുതായി തുടങ്ങുന്നതിനുള്ള അനുമതി പത്രങ്ങള്‍ നല്‍കുന്നതും മീഡിയാ സിറ്റിയായിരിക്കുമെന്നും നിയമത്തിലുണ്ട്.

സാങ്കേതിക മേഖലയിലും പ്രൊഫഷണൽ രംഗത്തും അന്താരാഷ്ട്ര നിലവാരം പുലർത്തണമെന്നും ഏറ്റവും മികച്ച മാധ്യമ കമ്പനികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കാൻ നിയമം വ്യക്തമാക്കുന്നുണ്ട്. ഖത്തരി നിക്ഷേപകരെ മീഡിയാസിറ്റിയിൽ നിക്ഷേപിക്കുന്നതിന് പ്രത്യേകം പ്രാേത്സാഹനം നൽകണമെന്നും തൊഴിൽ മേഖലയിൽ ഖത്തരി ബിരുദധാരികൾക്ക് അവസരം നൽകണമെന്നും നേരത്തെ ശൂറാ കൗൺസിൽ നി ർദേശിച്ചിരുന്നു.

മീഡിയാസിറ്റിയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ പരിപാടികൾ ധാർമിക തത്വങ്ങളെയും സദാചാരമൂല്യങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാകണമെന്ന് നിയമം അനുശാസിക്കുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.

TAGS :

Next Story