മേഖലയില്‍ കെെകോര്‍ക്കാനൊരുങ്ങി ഇറാനും ഖത്തറും
ഇറാനുമായി ഗള്‍ഫ് പ്രതിസന്ധി അടക്കം എല്ലാ മേഖലകളിലും നല്ല ബന്ധത്തിന് ഖത്തര്‍ തയ്യാറാണെന്നും ഖത്തര്‍ വ്യക്തമാക്കുന്നു

ഖത്തറുമായുള്ള നല്ല ബന്ധത്തെ സ്വാഗതം ചെയ്ത് ഇറാന്‍. ഗള്‍ഫ് മേഖലയുടെ വികസനത്തിനായി ഇരു രാജ്യങ്ങളും ഒന്നിച്ച് മുന്നോട്ട് പോകുമെന്ന് ഖത്തര്‍ അമീറും വ്യക്തമാക്കി. മേഖലയില്‍ തുടരുന്ന അസ്വാരസ്യങ്ങള്‍ക്കിടെ ഇരു നേതാക്കളും ഫോണില്‍ സംസാരിച്ചു.
ഖത്തറുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയ ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി ഗള്‍ഫ് മേഖലയിലുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ ഏറ്റവും ഹാനികരമാണെന്നും വ്യക്തമാക്കി.
ഹസന്‍ റൂഹാനിയും ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍ത്താനിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇരുവരും ഈദ് ആശംസകള്‍ കൈമാറി.
മേഖലയിലെ വിവിധ വിഷയങ്ങളില്‍ തെഹ്റാനും ദോഹയും തമ്മിലുള്ള ബന്ധം കൂടുതല്‍ നിര്‍മ്മാണാത്മകമായി മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഖത്തര്‍ അമീര്‍ വ്യക്തമാക്കിയതായി ഇറാന്‍ പ്രസിഡന്‍സി കാര്യാലയത്തിന്‍റെ വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു. ഇറാനുമായി ഗള്‍ഫ് പ്രതിസന്ധി അടക്കം എല്ലാ മേഖലകളിലും നല്ല ബന്ധത്തിന് ഖത്തര്‍ തയ്യാറാണെന്നും അമീര്‍ വ്യക്തമാക്കുന്നു.
സൌദി, യു.എ.ഇ തുറമുഖങ്ങളില്‍ ഓയില്‍ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന ആരോപണവുമായാണ് കഴിഞ്ഞ ദിവസം അറബ് ഉച്ചകോടികള്‍ സമാപിച്ചത്. ഇറാന്‍ ഗള്‍ഫ് മേഖലയുടെ സുരക്ഷക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുവെന്ന സൌദി നിലപാടിന് പിന്നാലെയാണ് ഇറാന് ഖത്തറിന്‍റെ പിന്തുണയെന്നതും ശ്രദ്ധേയമാണ്
Adjust Story Font
16

