Quantcast

പൊതുശുചിത്വം; നിയമലംഘനം നടത്തിയാല്‍ ഖത്തറില്‍ ‘പണി കിട്ടും’

കമ്പനികളായാലും വ്യക്തികളായാലും നിയമത്തിൻെറ പരിധിയിൽ നിന്നും പുറത്ത് പോകില്ല

MediaOne Logo

Web Desk

  • Published:

    8 Jun 2019 8:15 AM IST

പൊതുശുചിത്വം;  നിയമലംഘനം നടത്തിയാല്‍ ഖത്തറില്‍ ‘പണി കിട്ടും’
X

പൊതുശുചിത്വ നിയമ ലംഘനം നടത്തുന്നവർ കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഖത്തർ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. സന്ദർശകർ കൂട്ടമായി എത്തുന്ന ബീച്ചുകളിലും ദ്വീപുകളിലും പൊതുശുചിത്വത്തിന് കൂടുതൽ പ്രാധാന്യം നൽകണമമെന്നും പൊതുശുചിത്വ വകുപ്പ് അറിയിച്ചു.

പെരുന്നാളിനോടനുബന്ധിച്ചുള്ള രണ്ട് ദിവസങ്ങളിൽ സീലൈൻ ബീച്ച് മലിനമായി കിടക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പെരുന്നാളാഘോഷിക്കാനായി അവധി ദിവസങ്ങളിൽ നിരവധി തൊഴിലാളികളാണ് ബീച്ചിലെത്തിയിരുന്നത്. ബീച്ചിൽ തന്നെ തങ്ങുകയും കരിയും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ഭക്ഷ്യാവശിഷ്ടങ്ങളും ബീച്ചിലുടനീളം ചിതറിക്കിടക്കുന്ന കാഴ്ചകളാണ് മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇതേ തുടർന്നാണ് മന്ത്രലയത്തിന്റെ മുന്നറിയിപ്പ്.

അവശിഷ്ടങ്ങളും മാലിന്യങ്ങളും നിക്ഷേപിക്കാനായി 60ലധികം ചെറിയ കണ്ടെയ്നറുകളും 15 വലിയ കണ്ടെയ്നറുകളും സ്ഥാപിച്ചിരുന്നിട്ടും ബീച്ചും പരിസരവും കൂടുതൽ മലിനമായിരിക്കുകയാണെന്നും കടുത്ത അശ്രദ്ധയാണ് ഇതിന് കാരണമെന്നും പൊതുശുചിത്വ വകുപ്പ് അണ്ടർസെക്രട്ടറി സഫർ മുബാറക് അൽ ശാഫി പറഞ്ഞു. ബീച്ചിലെത്തുന്ന തൊഴിലാളികൾക്ക് കൃത്യമായ നിർദേശം നൽകുന്നതിൽ കമ്പനികൾ വീഴ്ച വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ബീച്ചിലെത്തുന്ന തൊഴിലാളികൾ വശം കമ്പനികൾ തന്നെ ഗാർബേജ് കവറുകൾ നൽകാൻ ശ്രദ്ധിക്കണമെന്നും ശുചിത്വം സംബന്ധിച്ച് കൂടുതൽ ബോധവൽകരണം നടത്തണമെന്നും അൽ ശാഫി പറഞ്ഞു. ശുചിത്വം പരിപാലിക്കുന്നതിന് മന്ത്രാലയത്തിൻെറ ഭാഗത്ത് നിന്നും ശക്തമായ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുശുചിത്വ നിയമം ലംഘിക്കുന്നവർ കടുത്ത നിയമ നടപടികൾക്ക് വിധേയമാകേണ്ടി വരുമെന്നും, കമ്പനികളായാലും വ്യക്തികളായാലും നിയമത്തിൻെറ പരിധിയിൽ നിന്നും പുറത്ത് പോകില്ലെന്നും അൽ ശാഫി മുന്നറിയിപ്പ് നൽകി. 100 റിയാൽ മുതൽ 5000 റിയാൽ വരെ പിഴയും ഒരു വർഷം തടവുമാണ് നിയമലംഘകർക്ക് നിയമം അനുശാസിക്കുന്നത്.

TAGS :

Next Story