Quantcast

ഖത്തറില്‍ വേനല്‍ കനക്കുന്നു; മുന്നറിയിപ്പുമായി ഭരണകൂടം

തൊഴിലാളികളുടെ ജോലി സമയം ഈ ശനിയാഴ്ച്ച മുതല്‍ പുനക്രമീകരിക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    12 Jun 2019 12:38 AM IST

ഖത്തറില്‍ വേനല്‍ കനക്കുന്നു; മുന്നറിയിപ്പുമായി ഭരണകൂടം
X

ഖത്തറില്‍ വേനല്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി. പുറം ജോലികളിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്കും കാര്‍യാത്രികര്‍ക്കും മുന്നറിയിപ്പുകളുണ്ട്.

തൊഴിലാളികളുടെ പ്രവര്‍ത്തന സമയം അടുത്ത ശനിയാഴ്ച്ച മുതല്‍ പുനക്രമീകരിക്കും. 48 ഡിഗ്രിയും കടന്നാണ് ഖത്തറില്‍ താപനില കുതിക്കുന്നത്. ചൂട് കൂടിയതോടെ കാലാവസ്ഥാ വകുപ്പും ആരോഗ്യ വകുപ്പും ജനങ്ങള്‍ക്ക് പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി.

ചൂടുള്ള പകലുകളിൽ നേരിട്ട് സൂര്യപ്രകാശം ദേഹത്ത് പതിയാതിരിക്കാൻ ശ്രദ്ധിക്കണം. കഴിയുന്നതും പകൽ പുറത്തിറങ്ങരുത്. ഇളം കളർ ഉള്ള വസ്ത്രങ്ങൾ ധരിക്കണം. നിർജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രവര്‍ത്തനങ്ങളില്‍ പരമാവധി ഏർപ്പെടാതിരിക്കണം.

തൊഴിലാളികൾ ഇക്കാര്യത്തിൽ ബന്ധെപ്പട്ട വകുപ്പുകൾ പുറത്തിറക്കിയ നിർേദശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണം. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന സന്ദർഭങ്ങളിൽ തൊഴിലാളികളെ ജോലികൾ ചെയ്യാൻ നിർബന്ധിക്കരുത്. കാറിൽ കുട്ടികളെ ഒറ്റക്കിരുത്തി പോകരുത്. കാർ പൂട്ടി പുറത്തിറങ്ങുേമ്പാൾ ഉള്ളിൽ ആരുമില്ലെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ രക്ഷിതാക്കൾ നിതാന്തജാഗ്രത കാണിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

തൊഴിലാളികളുടെ ജോലി സമയം ഈ ശനിയാഴ്ച്ച മുതല്‍ പുനക്രമീകരിക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് മുമ്പ് പതിനൊന്നര വരെ മാത്രമെ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കാവൂ. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പുനരാരംഭിക്കാം.

നിയമം ലംഘിക്കുന്ന തൊഴിലുടമകളെയും കമ്പനികളെയും പിടികൂടാനും ശിക്ഷിക്കാനും തൊഴില്‍ മന്ത്രാലയത്തിന്‍റെ സംഘങ്ങള്‍ കര്‍ശന പരിശോധന നടത്തും. ജൂണ്‍ പതിനഞ്ച് മുതല്‍ ആഗസ്ത് മുപ്പത്തിയൊന്ന് വരെയാണ് പുതിയ സമയക്രമത്തിന്‍റെ കാലാവധി.

TAGS :

Next Story