അമേരിക്ക-ഇറാന്‍ പ്രശ്നപരിഹാരത്തിന് ഖത്തര്‍ മധ്യസ്ഥത വഹിച്ചേക്കും
അമേരിക്ക ഇറാന്‍ സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലെത്തി നില്‍ക്കെയാണ് ഖത്തര്‍ അമീറിന്‍റെ യു.എസ് സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.

അമേരിക്ക ഇറാന്‍ പ്രശ്നം പരിഹരിക്കാനായി ഖത്തര്‍ മാധ്യസ്ഥം വഹിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യു.എസ്, ഖത്തരി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി അമേരിക്കയിലെത്തിയതിന് പിന്നാലെയാണ് വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്ത പുറത്ത് വിട്ടത്. അമേരിക്ക ഇറാന്‍ സംഘര്‍ഷം രമ്യമായി പരിഹരിക്കുന്നതിനായി ഖത്തര്‍ മധ്യസ്ഥത വഹിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഖത്തര്‍ അമീര്‍ - ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച്ചയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതായാണ് സൂചന. ഇറാനുമായി ഖത്തറിന് നല്ല ബന്ധമുണ്ട്. അത് വഴി ചില ചര്‍ച്ചകള്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് ഉന്നതവൃത്തം സൂചിപ്പിച്ചതായും വാഷിങ്ടണ്‍ പോസ്റ്റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭ്യമല്ല.
അമേരിക്ക ഇറാന്‍ സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലെത്തി നില്‍ക്കെയാണ് ഖത്തര്‍ അമീറിന്‍റെ യു.എസ് സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. അമേരിക്ക ഉപരോധവും പടയൊരുക്കവും ശക്തമാക്കിയതിന് പിന്നാലെ യുറേനിയം സമ്പുഷ്ടീകരണം കൂട്ടാനുള്ള തീരുമാനവുമായി ഇറാന്‍ രംഗത്ത് വന്നിരുന്നു. ഇതോടെ സംഘര്‍ഷം പുതിയ തലത്തിലേക്ക് കടന്നേക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ഖത്തര്‍ അമീര്‍ വാഷിങ്ടണിലെത്തിയത്
Adjust Story Font
16

