ഭൂമിയെ ചുറ്റി ചരിത്രം സൃഷ്ടിച്ച് ഖത്തര്‍ എയര്‍വേയ്സ്
അപ്പോളോ 11 ചന്ദ്രനിലിറങ്ങിയതിൻെറ അമ്പതാം വാര്‍ഷികാഘോഷത്തിൻെറ ഭാഗമായാണ് ഖത്തര്‍ എക്സിക്യൂട്ടീവ് പുതിയ ചരിത്രമെഴുതിയത്.

വിമാനയാത്രയില്‍ പുതിയ ചരിത്രം തീര്‍ത്ത് ഖത്തര്‍ എയര്‍വേയ്സിന്‍റെ ജറ്റ് ഡിവിഷനായ ഖത്തര്‍ എക്സിക്യൂട്ടീവ്. 46 മണിക്കൂറും 40 മിനുട്ടുമെടുത്ത് ഭൂമിയെ ചുറ്റിയാണ് ഖത്തര്‍ എക്സിക്യൂട്ടിവ് റെക്കോര്‍ഡിട്ടത്.
അപ്പോളോ 11 ചന്ദ്രനിലിറങ്ങിയതിൻെറ അമ്പതാം വാര്‍ഷികാഘോഷത്തിൻെറ ഭാഗമായാണ് ഖത്തര്‍ എക്സിക്യൂട്ടീവ് പുതിയ ചരിത്രമെഴുതിയത്. ജൂലൈ ഒമ്പതിന് രാവിലെ 9.32ന് നാസയിലെ കേപ് കനാവെറലില്‍ നിന്നും യാത്ര തിരിച്ച ഖത്തര്‍ എക്സിക്യൂട്ടീവ് ഗള്‍ഫ് സ്ട്രീം ജി650 ഇആര്‍ വിമാനം ജൂലൈ 11ന് കെന്നഡി സ്പേസ് സെൻററില്‍ തിരികെ ഇറങ്ങിയത് പുതിയ റെക്കോര്‍ഡുമായാണ്.
വെറും 46 മണിക്കൂറും 40 മിനുട്ടും കൊണ്ടാണ് വിമാനം ഭൂമിയെ ചുറ്റിയത്. ജേക്കബ് ഒബെ ബെച്ച്, ജെറമി അസ്കഫ്, യെവ്ഗെന്‍ വസ്ലിങ്കോ എന്നീ പൈലറ്റുമാരും ബെഞ്ചമിന്‍ റിഗര്‍ എന്ന എഞ്ചിനിയറും മഗ്ഡലിന സ്ട്രോവിക് എന്ന ഫെെറ്റ് അറ്റൻറും ചേര്‍ന്ന സംഘമാണ് ഖത്തര്‍ എക്സിക്യൂട്ടീവിലുണ്ടായിരുന്നത്.
വണ്‍മോര്‍ ഓര്‍ബിറ്റുമായി സഹകരിച്ചാണ് ഖത്തര്‍ എക്സിക്യൂട്ടീവ് പദ്ധതി പൂര്‍ത്തിയാക്കിയത്. വണ്‍മോര്‍ ഓര്‍ബിറ്റിെൻറ ടെറി വിര്‍റ്റ്സ്, ഹാമിഷ് ഹാര്‍ഡിംഗ് എന്നിവരും വിമാനത്തിലുണ്ടായിരുന്നു. നാസയില്‍ നിന്നും അസ്താന, അസ്താനയില്‍ നിന്ന് മൗറിഷ്യസ്, മൗറീഷ്യസില്‍ നിന്ന് ചിലി, ചിലിയില്‍ നിന്ന് തിരികെ നാസ എന്ന രീതിയിലായിരുന്നു യാത്ര.
ഖത്തര്‍ എക്സിക്യൂട്ടീവ് വണ്‍ മോര്‍ ഓര്‍ബിറ്റ് ടീമുമായി ചേര്‍ന്ന് ചരിത്രം സൃഷ്ടിച്ചതായി ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബേകിറും വ്യക്തമാക്കിയത്.
വലിയ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു യാത്ര നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. വിമാനത്തിൻെറ പാത, ഇന്ധനം നിറക്കുന്ന കേന്ദ്രങ്ങള്‍, കാലാവസ്ഥ തുടങ്ങിയവയെല്ലാം കൃത്യമായി പരിശോധിച്ചും നിരീക്ഷിച്ചുമാണ് യാത്രക്കുള്ള തയ്യാറെടുപ്പുകളുണ്ടായത്. പദ്ധതി വിജയിപ്പിക്കാന്‍ നിരവധി പേര്‍ ക്ഷീണമറിയാതെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

