Quantcast

ഖത്തറില്‍ ആഗസ്റ്റ് മാസം എണ്ണവിലയില്‍ നേരിയ വര്‍ധനവുണ്ടാകും

അഞ്ച് മുതല്‍ പതിനഞ്ച് ദിര്‍ഹം വരെയാണ് വിവിധ ഇനങ്ങളിലായി വര്‍ധിക്കുക

MediaOne Logo

Web Desk

  • Published:

    1 Aug 2019 12:04 AM IST

ഖത്തറില്‍ ആഗസ്റ്റ് മാസം എണ്ണവിലയില്‍ നേരിയ വര്‍ധനവുണ്ടാകും
X

ഖത്തറില്‍ ആഗസ്റ്റ് മാസം എണ്ണവിലയില്‍ നേരിയ വര്‍ധനവുണ്ടാകും. അഞ്ച് മുതല്‍ പതിനഞ്ച് ദിര്‍ഹം വരെയാണ് വിവിധ ഇനങ്ങളിലായി വര്‍ധിക്കുക. ഖത്തര്‍ പെട്രോളിയം ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ആഗസ്റ്റ് മാസത്തേക്കുള്ള എണ്ണവിലയില്‍ വിവിധ ഇനങ്ങള്‍ക്ക് നേരിയ വര്‍ധനവ് രേഖപ്പെടുത്തി. പ്രീമിയം ഗ്രേഡ് പെട്രോളിന് ജൂലൈ മാസത്തെ അപേക്ഷിച്ച് പത്ത് ദിര്‍ഹം കൂടും. ലിറ്ററിന് ഒരു റിയാല്‍ 80 ദിര്‍ഹമാണ് പുതിയ വില.

സൂപ്പര്‍ ഗ്രേഡ് പെട്രോളിന് പതിനഞ്ച് ദിര്‍ഹമാണ് കൂടുന്നത്. ഒരു റിയാല്‍ തൊണ്ണൂറ് ദിര്‍ഹമാണ് സൂപ്പര്‍ ഗ്രേഡ് പെട്രോളിന്‍റെ പുതിയ വില. ഡീസലിന് ഒരു റിയാല്‍ തൊണ്ണൂറ് ദിര്‍ഹവുമാകും. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് അഞ്ച് ദിര്‍ഹമിന്‍റെ വര്‍ധനവാണ് ഡീസലിനുള്ളത്. കഴിഞ്ഞ മാസം 25 ദിര്‍ഹം വരെ വിവിധ ഇനങ്ങള്‍ക്കായി ഖത്തര്‍ പെട്രോളിയം കുറച്ചിരുന്നു.

TAGS :

Next Story