Quantcast

ഈദ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഖത്തര്‍

ഓഗസ്റ്റ് 11 ഞായര്‍ മുതല്‍ 15 വ്യാഴം വ്യാഴം വരെയാണ് ഖത്തറില്‍ ബലിപെരുന്നാള്‍ പൊതു അവധി

MediaOne Logo

Web Desk

  • Published:

    8 Aug 2019 12:48 AM IST

ഈദ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഖത്തര്‍
X

ഖത്തറില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തില്‍. ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങി ആഘോഷ കേന്ദ്രങ്ങള്‍ വൃത്തിയാക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ആഘോഷങ്ങളുടെ മുന്നോടിയായി രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളിലും അറവുശാലകളിലും ആരോഗ്യ വകുപ്പിന്‍റെ റെയ്ഡ് തുടരുകയാണ്.

ഓഗസ്റ്റ് 11 ഞായര്‍ മുതല്‍ 15 വ്യാഴം വ്യാഴം വരെയാണ് ഖത്തറില്‍ ബലിപെരുന്നാള്‍ പൊതു അവധി. തുടര്‍ന്ന് വരുന്ന വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാല്‍ ഫലത്തില്‍ ഏഴ് ദിവസം അവധി ലഭിക്കും.

വേനല്‍കാല ആഘോഷങ്ങളുടെ സമാപനം കൂടിയാണ് ഇത്തവണത്തെ ബലി പെരുന്നാളെന്നതിനാല്‍ വിപുലമായ പരിപാടികളാണ് ദോഹയില്‍ നടക്കുന്നത്. കോര്‍ണീഷ്, വിവിധ ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങി സന്ദര്‍ശകരെത്താന്‍ സാധ്യതയുള്ള ഇടങ്ങളെല്ലാം ആഘോഷങ്ങളുടെ മുന്നോടിയായി വൃത്തിയാക്കി.

അവധിയുള്ള ഏഴ് ദിവസങ്ങളിലും പൊതുജനാരോഗ്യകേന്ദ്രമായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍റെ എല്ലാ അടിയന്തിര സേവനങ്ങളും പതിവുപോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഒ.പി വിഭാഗം ഓഗസ്റ്റ് 11 മുതല്‍ പതിനാല് വരെയുള്ള നാല് ദിവസം പ്രവര‍്ത്തിക്കുന്നതല്ല.

ആഘോഷങ്ങളുടെ മുന്നോടിയായുള്ള ആരോഗ്യവകുപ്പിന്‍ന്റെ പരിശോധനകള്‍ രാജ്യത്തന്‍റെ എല്ലാ ഭാഗങ്ങളിലും തുടരുകയാണ്. ഭക്ഷണശാലകള്‍, ഗ്രോസറികള്‍, അറവുശാലകള്‍, തുടങ്ങി വ്യാപാര കേന്ദ്രങ്ങളിലെല്ലാം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുക, പഴകിയ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നില്ലായെന്ന് ഉറപ്പുവരുത്തുക, ശുചിത്വം ഉറപ്പാക്കുക തുടങ്ങിയവയാണ് പരിശോധനകളുടെ ലക്ഷ്യം.

TAGS :

Next Story