ഖത്തറില്‍ ഫോണ്‍ വഴി തട്ടിപ്പ്; ജാഗ്രത പുലര്‍ത്താന്‍ സേവനദാതാക്കള്‍
ലണ്ടനില്‍ നിന്നും മറ്റ് യൂറോപ്യന്‍ നഗരങ്ങളില്‍ നിന്നാണെന്നാണ് ആദ്യം പറയുകയെങ്കിലും ഖത്തരി നമ്പറാണെന്ന് തിരിച്ചു പറയുമ്പോള്‍ കട്ടാകും.

പണം നിക്ഷേപിച്ചാല്‍ വന്‍ലാഭം വാഗ്ദാനം ചെയ്തുള്ള വ്യാജ ഫോണ്‍കോളുകള്‍ ഖത്തറില്‍ വര്‍ധിക്കുന്നു. പ്രവാസികളും സ്വദേശികളുമുള്‍പ്പെടെ നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ കോളുകള്‍ ലഭിക്കുന്നത്. ഇതേതുടര്‍ന്ന് രാജ്യത്തെ പ്രധാന സെല്ലുലാര്‍ സേവന കമ്പനിയായ ഉരീദു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി
ഓണ്‍ലൈന്‍ വഴി പണം നിക്ഷേപിച്ചാല്‍ വന്‍ തുക ലാഭം നല്‍കുമെന്നറിയിച്ചാണ് ഓരോരുത്തര്‍ക്കും ഫോണ്‍ വിളികള്‍ വരുന്നത്. ഖത്തരി നമ്പറില്‍ നിന്നും നാട്ടിലുള്ളവര്‍ക്കും ഇത്തരത്തില്‍ കോളുകള്‍ ലഭിച്ചിട്ടുണ്ട്.
ലണ്ടനില്‍ നിന്നും മറ്റ് യൂറോപ്യന്‍ നഗരങ്ങളില്‍ നിന്നാണെന്നാണ് ആദ്യം പറയുകയെങ്കിലും ഖത്തരി നമ്പറാണെന്ന് തിരിച്ചു പറയുമ്പോള്‍ കട്ടാകും. പിന്നീട് ഈ നമ്പറുകളില്‍ തിരിച്ചുവിളിച്ചാല്‍ കിട്ടുകയുമില്ല. ഐ.എം.ഒ പോലെയുള്ള വീഡിയോ കോള്‍ ആപ്പുകളിലൂടെയും ഇത്തരം കോളുകള്‍ വരുന്നതായി ഉപയോക്താക്കള്‍ പറയുന്നു.
വ്യാജ ഫോണ്‍കോളുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന സെല്ലുലാര്‍ സേവന കമ്പനിയായ ഉരീദു ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പണം തട്ടിയെടുക്കുന്നതിനോ വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നതിനായോ അജ്ഞാതര്‍ വിളിക്കുകയാണെങ്കില്‍ അവരോടെ പ്രതികരിക്കരുത്. പകരം ആ നമ്പറുകള്‍ മനസ്സിലാക്കി 111 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണം.
അല്ലെങ്കില്‍, fraudcontrol@ooredoo.qa എന്ന വെബ്സൈറ്റിലേക്ക് പരാതി മെസ്സേജായി അയക്കണം. ഉരീദു ഷോപ്പുകള്‍ സന്ദര്‍ശിച്ചും ഉപയോക്താക്കള്‍ക്ക് പരാതിപ്പെടാവുന്നതാണ്.
ഏറ്റവും പുതിയ ടെക്നോളജികളും സംവിധാനങ്ങളും ഉപയോഗിച്ചാണ് ഇത്തരം സംഘങ്ങള്‍ തട്ടിപ്പ് നടത്തുന്നതെന്നും അതിനാല്‍ തന്നെ ജനങ്ങള്‍ വഞ്ചിതരാകരുതെന്നും ഉരീദൂ ഖത്തര്‍ സിഒഒ യൂസഫ് അബ്ദുള്ള അല്‍ കുബൈസി പറഞ്ഞു.
Adjust Story Font
16

