Quantcast

വാഹനങ്ങളില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നിര്‍ബന്ധമാക്കാന്‍ ഖത്തര്‍

വാഹനങ്ങളില്‍ ചൈല്‍ഡ് കാര്‍ സീറ്റുകൾ നിയമം മൂലം നിർബന്ധമാക്കാനാണ് ഖത്തര്‍ ഭരണകൂടം ഒരുങ്ങുന്നത്

MediaOne Logo

Web Desk 10

  • Published:

    27 Aug 2019 11:55 PM IST

വാഹനങ്ങളില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നിര്‍ബന്ധമാക്കാന്‍ ഖത്തര്‍
X

ഖത്തറില്‍ കാറുകളുള്‍പ്പെടെയുള്ള വാഹനങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക സീറ്റ് നിർബന്ധമാക്കുന്നു. വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് നീക്കം. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്ന നിയമവും ഇതോടൊപ്പം നിലവില്‍ വരുമെന്നാണ് വിവരം.

വാഹനങ്ങളില്‍ ചൈല്‍ഡ് കാര്‍ സീറ്റുകൾ നിയമം മൂലം നിർബന്ധമാക്കാനാണ് ഖത്തര്‍ ഭരണകൂടം ഒരുങ്ങുന്നത്. ഇതിനായുള്ള നിയമനിര്‍മ്മാണം ഉടനുണ്ടാകുമെന്നാണ് വിവരം. ഒപ്പം പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിനും പദ്ധതിയുണ്ട്. രണ്ട് വ്യവസ്ഥകളും കൂടി ഉള്‍പ്പെടുത്തിയായിരിക്കും നിയമനിര്‍മാണമെന്നാണ് സൂചന. വാഹനാപകടങ്ങളില്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടി. എല്ലാ കുട്ടികളെയും പിന്‍സീറ്റില്‍ ശരിയായി നിയന്ത്രിക്കണം. കുട്ടിയുടെ പ്രായത്തിനും വലുപ്പത്തിനും അനുയോജ്യമായ കാര്‍സീറ്റായിരിക്കണം വാഹനത്തിലുണ്ടാകേണ്ടത്. സ്കൂള്‍ ബസില്‍ യാത്ര ചെയ്യുമ്പോഴും ലഭ്യമെങ്കില്‍ കുട്ടികളുടെ സീറ്റുണ്ടാകണം. പ്രതിവര്‍ഷം 20,000ലധികം കുഞ്ഞുങ്ങള്‍ രാജ്യത്ത് പിറന്നുവീഴുന്നതിനാല്‍ ഈ നിയമനിര്‍മാണത്തിന് ഏറെ പ്രസക്തിയുണ്ട്.

പുതിയ നിയമനിര്‍മാണം നടപ്പാക്കുന്നതിനോട് സഹകരിക്കാന്‍ പൊതുജനങ്ങളും തയാറാകണം. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍റെ ട്രോമ സര്‍ജറി വിഭാഗത്തിന്‍റെ കമ്യൂണിറ്റി ഔട്ട്റീച്ച് വിഭാഗമായ ഹമദ് ഇന്‍ജ്വറി പ്രിവന്‍ഷന്‍ പ്രോഗ്രാം(എച്ച്ഐപിപി) പുതിയ നിയമത്തിനുവേണ്ടി പൊതുജനങ്ങളില്‍ അവബോധം ചെലുത്തുന്നുണ്ട്. രാജ്യം ഉടന്‍തന്നെ കുട്ടികളുടെ കാര്‍ സീറ്റ് നിയമം നടപ്പാക്കാന്‍ പോകുന്നതിനാല്‍ സമൂഹത്തെയും അതിനനുസരിച്ച് സജ്ജമാക്കേണ്ടത് സുപ്രധാനമാണെന്ന് എച്ച്ഐപിപി ഡയറക്ടര്‍ ഡോ. റാഫേല്‍ കോണ്‍സുന്‍ജി പറഞ്ഞു.

TAGS :

Next Story