Quantcast

യു.എസ് താലിബാന്‍ സമാധാന ചര്‍ച്ച; അമേരിക്കന്‍ ദൂതന്‍ സല്‍മെയ് ഖലില്‍സാദ് വീണ്ടും ദോഹയിലെത്തി

MediaOne Logo

Web Desk 8

  • Published:

    8 Sept 2019 12:07 AM IST

യു.എസ് താലിബാന്‍ സമാധാന ചര്‍ച്ച; അമേരിക്കന്‍ ദൂതന്‍ സല്‍മെയ് ഖലില്‍സാദ് വീണ്ടും ദോഹയിലെത്തി
X

യു.എസ് താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്കായുള്ള അമേരിക്കന്‍ ദൂതന്‍ സല്‍മെയ് ഖലില്‍സാദ് വീണ്ടും ദോഹയിലെത്തി. സമാധാനകരാര്‍ അന്തിമഘട്ടത്തിലാണെന്ന് ഇരുപക്ഷവും വ്യക്തമാക്കിയതിന് പിന്നാലെയാണ് ഖലില്‍സാദ് ദോഹയിലെത്തിയത്. യുഎസ് താലിബാന്‍ അവസാനഘട്ട സമാധാനചര്‍ച്ചയ്ക്കായാണ് അമേരിക്കന്‍ ദൂതന്‍ സല്‍മെയ് ഖലില്‍സാദ് ദോഹയിലെത്തിയതെന്നാണ് സൂചന. കഴിഞ്ഞയാഴ്ച്ച അവസാനിച്ച ഒമ്പതാം ഘട്ട ചര്‍ച്ചയില്‍ ഇരുപക്ഷവും തമ്മില്‍ മധ്യസ്ഥ കരാറിലെത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു

ഇരുകൂട്ടർക്കും സ്വീകാര്യമായ തീരുമാനങ്ങൾക്കരികെ ചർച്ച എത്തിയെന്ന് താലിബാന്റെ ദോഹയിലെ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞതായി 'അൽജസീറ' റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ ഘടകങ്ങൾ ഉൾെകാള്ളുന്ന കരാറിന്റെ അവസാനഘട്ടത്തിൽ ഇരുകൂട്ടരും എത്തിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എങ്ങിനെ, ഏത് രൂപത്തിൽ സമാധാന കരാർ നടപ്പിലാക്കണമെന്ന കാര്യത്തിലാണ് തീരുമാനമാകേണ്ടത്. അഫ്ഗാനിസ്താനിൽ നിന്ന് യു.എസ് സൈന്യത്തിന്റെയും മറ്റ് വിദേശസൈന്യത്തിന്റെയും ഘട്ടം ഘട്ടമായുള്ള പിൻമാറ്റമാണ് കരാറിലെ പ്രധാനകാര്യം. അഫ്ഗാനിസ്താനെ ആഗോളതലത്തിലുള്ള ആക്രമണത്തിന്റെ കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കില്ലെന്ന കാര്യത്തിൽ താലിബാനുമായി പ്രത്യേക തീരുമാനത്തിലും എത്തും. ഇപ്പോൾ നടക്കുന്ന ചർച്ചയിൽ ഇതു സംബന്ധിച്ച് അന്തിമതീരുമാനമായാൽ അഫ്ഗാനിൽ സ്ഥിരമായി വെടിനിർത്തൽ നടപ്പിൽ വരുത്താനുള്ള മറ്റൊരു ചർച്ച കൂടി നടക്കും. രാജ്യത്തിന്റെ ഭരണം പങ്കുവെക്കാനായി അഫ്ഗാൻ സർക്കാറും താലിബാനും തമ്മിലാണ് ആ ചർച്ചകൾ നടക്കുക. ഇതിന്റെ മുന്നോടിയായാണ് അമേരിക്കൻ ദൂതൻ വീണ്ടും ദോഹയിൽ വീണ്ടും എത്തിയിരിക്കുന്നത്.

Next Story