സ്വദേശിവത്കരണ പദ്ധതിയുമായി ഖത്തറും?
വിവിധ തൊഴില്‍മേഖലകളില്‍ ഖത്തരിവല്‍ക്കരണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഖത്തര്‍ ഭരണവികസനകാര്യ വകുപ്പ് മന്ത്രി.

തൊഴില്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം കൂട്ടുക വഴി രാജ്യത്തിന്‍റെ സമ്പദ്‍രംഗം കരുത്തുറ്റതാകുമെന്ന് ഖത്തര്‍ ഭരണവികസനകാര്യ വകുപ്പ് മന്ത്രി. മുഴുവന്‍ മേഖലകളിലും ഖത്തരിവല്‍ക്കരണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ത്വരിതഗതിയിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഖത്തര്‍ നാഷണല്‍ ബാങ്ക് സംഘടിപ്പിച്ച കരിയര്‍ ഫെയറില്‍ സംസാരിക്കവെയാണ് യൂസഫ് ബിന്‍ മുഹമ്മദ് അല്‍ ഓത്ത്മന്‍ ഫക്രൂ ഇക്കാര്യം സൂചിപ്പിച്ചത്. എല്ലാ മേഖലകളിലെയും മുഴുവന്‍ തസ്തികകളിലും ജോലി ചെയ്യാന്‍ ഖത്തരികള്‍ യോഗ്യരാവണം.
വിവിധ തൊഴില്‍മേഖലകളില്‍ ഖത്തരിവല്‍ക്കരണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതി അന്തിമഘട്ടത്തിലാണ്. സ്വദേശികള്‍ക്ക് വിവിധ മേഖലകളില്‍ തൊഴിലവസരം ലഭ്യമാക്കുന്നതിനായി യത്നിക്കുന്ന സ്ഥാപനങ്ങളെയും ഏജന്‍സികളെയും അദ്ദേഹം അനുമോദിച്ചു.
ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കുന്ന ഖത്തര്‍ നാഷണല്‍ ബാങ്കിനെയും അദ്ദേഹം പ്രശംസിച്ചു. ഖത്തര്‍ നാഷണല്‍ ബാങ്കിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ അമ്പത് ശതമാനത്തിലധികം ഖത്തരിവല്‍ക്കരണം സാധ്യമാക്കാന്‍കഴിഞ്ഞതായി ബാങ്ക് സി.ഇ.ഒ അബ്ദുള്ല മുബാറക് അല്‍ ഖലീഫ പറഞ്ഞു.
സീനിയര്‍ തസ്തികകളില്‍ 77 ശതമാനവും ഇപ്പോള്‍ ഖത്തരികളാണ്. ബ്രാഞ്ച് മാനേജര്‍മാരില്‍ 82 ശതമാനവും സ്വദേശികളാണ്. ഖത്തരികളായ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദ്ധ പരിശീലനവും സ്കോളര്‍ഷിപ്പും നല്‍കി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി ഖത്തര്‍ യൂണിവേഴ്സിറ്റി ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ക്യൂ.എന്‍.ബി കരാറിലെത്തിയിട്ടുണ്ട്. വിദ്യാര‍്ത്ഥികള്‍ക്കിടയില്‍ മത്സരക്ഷമത കൂട്ടാനും ഈ പദ്ധതി ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

