Quantcast

ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ ഖത്തര്‍ അമീര്‍ നേരിട്ടെത്തി വിലയിരുത്തി

വരുന്ന 27 മുതല്‍ ഒക്ടോബര്‍ ആറ് വരെയാണ് ദോഹയില്‍ ചാംപ്യന്‍ഷിപ്പ് നടക്കുന്നത്

MediaOne Logo

Web Desk 10

  • Published:

    18 Sep 2019 5:50 PM GMT

ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ ഖത്തര്‍  അമീര്‍ നേരിട്ടെത്തി വിലയിരുത്തി
X

ദോഹയില്‍ വരുന്ന ഇരുപത്തിയെട്ടിന് ആരംഭിക്കുന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി. ചാംപ്യന്‍ഷിപ്പ് നടക്കുന്ന ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നേരിട്ടെത്തിയാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി നേരിട്ടെത്തി വിലയിരുത്തിയത്.

ഗള്‍ഫ് മേഖല ആദ്യമായി ആതിഥേയത്വം വഹിക്കാന്‍ പോകുന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനായി ഖത്തര്‍ തലസ്ഥാനമായ ദോഹ പൂര്‍ണാര്‍ത്ഥത്തില്‍ ഒരുങ്ങിക്കഴിഞ്ഞു. ലോകകപ്പിന് മുന്നെ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ കായിക മേള കൂടിയാണ് ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പ്. ദോഹ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പിന്‍റെ ഒരുക്കങ്ങള്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി നേരിട്ടെത്തി വിലയിരുത്തി. താരങ്ങള്‍, ഒഫീഷ്യലുകള്‍, മാധ്യമപ്രവര്‍ത്തകര്‍, വോളണ്ടിയേഴ്സ് എന്നിവര്‍ക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള സൌകര്യങ്ങളും സംവിധാനങ്ങളുമെല്ലാം അമീര്‍ നേരില്‍ക്കണ്ടു.

ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റും ചാംപ്യന്‍ഷിപ്പിന്‍റെ സംഘാടക സമിതി ചെയര്‍മാനുമായ ശൈഖ് ജോആന്‍ ബിന്‍ ഹമദ് അല്‍ത്താനി തയ്യാറെടുപ്പുകളെ കുറിച്ച് അമീറിന് വിശദീകരിച്ചു നല്‍കി. വരുന്ന 27 മുതല്‍ ഒക്ടോബര്‍ ആറ് വരെയാണ് ദോഹയില്‍ ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച മൂവായിരത്തോളം അത്ലറ്റുകളാണ് മേളയില്‍ മാറ്റുരയ്ക്കുക. 49 ഇനങ്ങളിലായി 192 മെഡലുകള്‍ക്ക് വേണ്ടിയാണ് പോരാട്ടങ്ങള്‍.

TAGS :

Next Story