Quantcast

വിശ്വാസത്തിന്‍റെ കരുത്തിനാല്‍ പ്രതിസന്ധി ഘട്ടങ്ങളെ മുസ്‍ലിം സമുദായം തരണം ചെയ്യണമെന്ന് ജമാഅത്ത് അമീര്‍

MediaOne Logo

Web Desk

  • Published:

    16 Dec 2019 3:07 AM IST

വിശ്വാസത്തിന്‍റെ കരുത്തിനാല്‍ പ്രതിസന്ധി ഘട്ടങ്ങളെ മുസ്‍ലിം സമുദായം തരണം ചെയ്യണമെന്ന് ജമാഅത്ത് അമീര്‍
X

വിശ്വാസത്തിന്റെ കരുത്തിനാലും സാമൂഹിക സേവനം കൊണ്ടും പ്രതിസന്ധിഘട്ടങ്ങളെ അവസരങ്ങളാക്കി ഉപയോഗപ്പെടുത്താന്‍ ഇന്ത്യയിലെ മുസ്ലിം സമൂഹം തയ്യാറാകണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി. വിശ്വാസവും കര്‍മസാക്ഷ്യവും' എന്ന വിഷയത്തില്‍ ഖത്തറില്‍ നടന്ന പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ക്കപ്പുറം എല്ലാ സമൂഹത്തിനും വേണ്ടി നിലകൊള്ളാന്‍ ഈ പ്രതിസന്ധി സാഹചര്യങ്ങള്‍ക്കിടയിലും മുസ്‍ലിം സമൂഹം തയ്യാറാവണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അധ്യക്ഷന്‍ പറഞ്ഞു. ഭിന്നിപ്പിനും വിദ്വേഷത്തിനും പകരം സ്‌നേഹത്തിന്റെയും, കാരുണ്യത്തിന്റെയും മാതൃകകള്‍ സൃഷ്ടിക്കപ്പെടണമെന്നും സയ്യിദ് സആദത്തുള്ളാ ഹുസൈനി പറഞ്ഞു. അബ്ദുല്ല ബിന്‍ സൈദ് ആലു മഹ്മൂദ് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അല്‍ വക്രയില്‍ നടത്തിയ പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇസ്‌ലാമും സാമൂഹിക സേവനവും' എന്ന വിഷയത്തില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പ്രഭാഷണം നടത്തി. മനുഷ്യരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി മുന്നിട്ടിറങ്ങുക എന്നുള്ളത് വിശ്വാസത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ഉണര്‍ത്തി. ശൈഖ് ഹമദ് അന്താരാഷ്ട്ര അവാര്‍ഡ് ജേതാക്കളായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, വി.എ കബീര്‍ എന്നിവരെ പരിപാടിയില്‍ ആദരിച്ചു. സി.ഐ.സി പ്രസിഡന്റ് കെ.സി അബ്ദുല്ലത്വീഫ്, വി.ടി ഫൈസൽ ആർ.എസ്‌ ജലീൽ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

TAGS :

Next Story