കരുതല്‍ വൈദ്യുതി മിച്ചത്തിന്‍റെ കാര്യത്തില്‍ മധ്യേഷ്യയില്‍ ഖത്തറിന് റെക്കോര്‍ഡ്
2000 മെഗാവാട്ട് വൈദ്യുതിയാണ് മിച്ചം വെച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുത ഉപയോഗമാണ് ഖത്തറില്‍ 2019ലുണ്ടായത്.

കരുതല്‍ വൈദ്യുതി മിച്ചത്തിന്‍റെ കാര്യത്തില്‍ മധ്യേഷ്യയില്‍ ഖത്തറിന് റെക്കോര്‍ഡ്. 2000 മെഗാവാട്ട് വൈദ്യുതിയാണ് മിച്ചം വെച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുത ഉപയോഗമാണ് ഖത്തറില്‍ 2019ലുണ്ടായത്. 8475 മെഗാവാട്ട് വൈദ്യുതിയാണ് മൊത്തം രാജ്യത്തിന്‍റെ ആവശ്യത്തിനായി വേണ്ടിവന്നത്.
വര്‍ധിച്ച ആവശ്യം മുന്നില്‍ കണ്ട് ഉല്‍പ്പാദനവും കുത്തനെ കൂട്ടി. മൊത്തം 10,578 മെഗാവാട്ട് വൈദ്യുതിയാണ് രാജ്യത്ത് പോയ വര്‍ഷം ഉല്‍പ്പാദിപ്പിച്ചത്. ഇതോടെയാണ് 2000 മെഗാവാട്ട് വൈദ്യുതി മിച്ചം വന്നത്. ഒരു വര്‍ഷം ഇത്രയും വൈദ്യുതി മിച്ചം വെക്കുന്ന മേഖലയിലെ ആദ്യ രാജ്യമെന്ന നേട്ടമാണ് ഇതോടെ ഖത്തറിനെ തേടിയെത്തിയത്. രാജ്യത്തിന്‍റെ വൈദ്യുത ജല വകുപ്പായ കഹ്റാമയുടെ കാര്യക്ഷമമായ നടപടികളാണ് ഇത്തരത്തിലൊരു നേട്ടത്തിന് ഖത്തറിന് തുണയായത്.
കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത ഉമ്മുല്‍ ഹൌള്‍ പവര്‍ പ്ലാന്‍റില്‍ നിന്നുള്ള ഉല്‍പ്പാദനമാണ് ഈ നേട്ടത്തിലേക്ക് കഹ്റാമയെ എത്തിച്ചത്. ഈ പ്ലാന്‍റിന്‍റെ വരവോടെ മൊത്തം രാജ്യത്തിന്‍റെ വൈദ്യുതിയുല്‍പ്പാദനം മുപ്പത് ശതമാനം വര്‍ധിപ്പിക്കാന്‍ കഹ്റാമക്കായി. മൊത്തം 8116 പുതിയ കണക്ഷനുകളാണ് 2019ല്‍ കഹ്റാമ നല്‍കിയത്. 1500 ഫാമുകളിലും വൈദ്യുതിയെത്തിച്ചു. 1286 പുതിയ പവര്‍ ട്രാന്‍സ്മിഷന്‍ സ്റ്റേഷനുകള്‍ കമ്മീഷന്‍ ചെയ്യുക വഴി വൈദ്യുതി നഷ്ടം പരമാവധി കണ്ട് കുറയ്ക്കാനും വൈദ്യുതി വകുപ്പിനായി.
Adjust Story Font
16

