Quantcast

ഇത്തിഹാദിന്‍റെ പ്രകൃതി സൗഹാര്‍ദ വിമാനം യാത്ര തിരിച്ചു

MediaOne Logo

Web Desk

  • Published:

    14 Jan 2020 12:52 AM IST

ഇത്തിഹാദിന്‍റെ പ്രകൃതി സൗഹാര്‍ദ വിമാനം യാത്ര തിരിച്ചു
X

അബുദാബിയിൽ നിന്ന് ഇത്തിഹാദിന്റെ പ്രകൃതി സൗഹാർദ വിമാനം യാത്ര തിരിച്ചു. വെളുപ്പിന് ബ്രസൽസിലേക്കാണ് വിമാനം യാത്ര തിരിച്ചത്. സുസ്ഥിര വാരാചരണം മുൻനിർത്തിയാണ് നീക്കം.

കാർബൺ മാലിന്യം പുറന്തള്ളുന്നതിന്റെ തോത് പരമാവധി കുറച്ചുകൊണ്ടുള്ള ബോയിങ് ഡ്രീംലൈനറിന്റെ ഇ.വൈ 57 നമ്പർ വിമാനമാണ് ബ്രസ്സൽസിലേക്ക് പറന്നത്. വിമാനത്തിലെ പ്ലാസ്റ്റിക് ഉപയോഗവും പൂർണമായും ഇല്ലാതാക്കിയാണ് യാത്ര.

സാധാരണയേക്കാൾ 15 ശതമാനം കുറവ് ഇന്ധനം മതി വിമാനത്തിന്. കാർബൺ മാലിന്യം പുറന്തള്ളുന്നതിൻെറ തോതും ഇന്ധന ഉപയോഗവും കുറച്ചു കൊണ്ടുള്ള യാത്ര വലിയൊരു ചുവടുവെപ്പാണെന്ന് ഇത്തിഹാദ് ഗ്രൂപ്പ് സി.ഇ.ഒ ടേണി ഡഗ്ലസ് അറിയിച്ചു.

പുതപ്പുകൾ പൊതിയുന്ന പ്ലാസ്റ്റിക്, ഇക്കോണമി ക്ലാസ് സീറ്റുകളിലെ തലഭാഗം മൂടുന്ന പ്ലാസ്റ്റിക് എന്നിവ മാറ്റി മറ്റ് വസ്തുക്കളാണ് യാത്രയിൽ ഉപയോഗിച്ചത്. ഭക്ഷണവും വെള്ളവും പുനരുപയോഗിക്കാവുന്ന അലുമിനിയം പാത്രങ്ങളിൽ യാത്രക്കാർക്ക് നൽകി. വിമാനത്തിന്റെ പുറംഭാഗം വൃത്തിയാക്കുന്നതിന് ജലരഹിത സാങ്കേതിക വിദ്യയും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

TAGS :

Next Story