Quantcast

വാഹനാപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റ് ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി പ്രവാസിക്ക് നഷ്ടപരിഹാരം ലഭിച്ചു

ഖത്തറിലെ കള്‍ച്ചറല്‍ ഫോറം സംഘടന നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് പാലക്കാട്ടുകാരന്‍ പ്രഭാകരന് ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം അനുവദിച്ചത്

MediaOne Logo

Web Desk

  • Published:

    18 Jan 2020 12:39 AM IST

വാഹനാപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റ് ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി പ്രവാസിക്ക് നഷ്ടപരിഹാരം ലഭിച്ചു
X

വാഹനാപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റ് ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി പ്രവാസിക്ക് നഷ്ടപരിഹാരം ലഭിച്ചു. ഖത്തറിലെ കള്‍ച്ചറല്‍ ഫോറം സംഘടന നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് പാലക്കാട്ടുകാരന്‍ പ്രഭാകരന് ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം അനുവദിച്ചത്. രണ്ടു വര്‍ഷം മുമ്പാണ് ദോഹയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പട്ടാമ്പി സ്വദേശി പ്രഭാകരന് നട്ടെല്ലിന് സാരമായ ക്ഷതമേല്‍ക്കുന്നത്.

എതിരെ അമിത വേഗതയില്‍ വന്ന കാറിനെ രക്ഷിക്കാന്‍ ശ്രമിക്കവെ പ്രഭാകരന്‍ ഓടിച്ച ട്രെയ്ലര്‍ മറിഞ്ഞായിരുന്നു അപകടം. അത്ത്യാസന്ന നിലയില്‍ ദോഹ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രഭാകന്‍റെ ചികിത്സാ സഹായങ്ങളുള്‍പ്പെടെയുള്ളവ ഏറ്റെടുത്ത് നടത്തിയത് ഖത്തറിലെ കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരാണ്.

ഒപ്പം പ്രഭാകരന്‍ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹനാണെന്ന ബോധ്യപ്പെട്ടതിനാല്‍ അതിനായുള്ള നിയമപോരാട്ടവും ആരംഭിച്ചു. രണ്ടുവര്‍ഷത്തോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുക്കം അല്‍ തമീം ഇന്‍ഷൂറന്‍സ് കമ്പനി പ്രഭാകരന് നഷ്ടപരിഹാരത്തുക അനുവദിക്കുകയും മുഴുവന്‍ തുകയും കൈമാറുകയും ചെയ്തു.

നട്ടെല്ലിനേറ്റ ക്ഷതം പൂര്‍ണമായൂം മാറിയിട്ടില്ലാത്തതിനാല്‍ നാട്ടിലെത്തി ചികിത്സ തുടരണം. ഒപ്പം വീട് വെക്കാനെടുത്ത ലോണ്‍ അടച്ച് തീര്‍ക്കണം. ഇങ്ങനെയുള്ള ആഗ്രഹങ്ങളുമായാണ് പ്രഭാകരന്‍ നാട്ടിലേക്ക് മടങ്ങുന്നത്. സര്‍വം നഷ്ടമായെന്ന് തോന്നിയ ഘട്ടത്തില്‍ പ്രഭാകരനെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റാനായതിന്‍റെ ചാരിതാര്‍ത്ഥ്യത്തോടെയാണ് കള്‍ച്ചറല്‍ ഫോറം പ്രവര‍്ത്തകര്‍ പ്രഭാകരനെ നാട്ടിലേക്കയക്കുന്നത്.

TAGS :

Next Story