ഖത്തറില്‍ ഫെബ്രുവരിയിലെ എണ്ണവിലയില്‍ നേരിയ മാറ്റങ്ങള്‍

ഖത്തറില്‍ ഫെബ്രുവരിയിലെ എണ്ണവിലയില്‍ നേരിയ മാറ്റങ്ങള്‍. ഡീസലിന് അഞ്ച് ദിര്‍ഹം കൂട്ടിയും സൂപ്പര്‍ ഗ്രേഡ് പെട്രോളിന് അഞ്ച് ദിര്‍ഹം കുറച്ചുമാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ജനുവരി മാസത്തെ അപേക്ഷിച്ച് ഡീസലിന് കൂട്ടിയും സൂപ്പര്‍ ഗ്രേഡ് പെട്രോളിന് കുറച്ചുമാണ് ഖത്തര്‍ പെട്രോളിയം പുതിയ മാസത്തേക്കുള്ള എണ്ണവില പ്രഖ്യാപിച്ചിരിക്കുന്നത്. ലിറ്ററിന്മേല്‍ അഞ്ച് ദിര്‍ഹം കുറഞ്ഞ് ഒരു റിയാല്‍ എണ്‍പത്തിയഞ്ച് ദിര്‍ഹമാണ് പുതിയ മാസം സൂപ്പര്‍ ഗ്രേഡ് പെട്രോളിന്‍റെ വില. ഒരു റിയാല്‍ തൊണ്ണൂറ് ദിര്‍ഹമായിരുന്നു ഈ ഇനം പെട്രോളിന്‍റെ ജനുവരിയിലെ നിരക്ക്. അതെ സമയം ഡീസല്‍ വിലയില്‍ അഞ്ച് ദിര്‍ഹമിന്റെ വര്‍ധനവുണ്ട്. ജനുവരിയില്‍ ഒരു റിയാല്‍ എണ്‍പത്തിയഞ്ച് ദിര്‍ഹമായിരുന്ന ഡീസലിന് ഫെബ്രുവരിയില്‍ ഒരു റിയാല്‍ തൊണ്ണൂറ് ദിര്‍ഹം നല്‍കേണ്ടി വരും.
കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഡീസല്‍ വിലയില്‍ മാറ്റം വരുന്നത്. അതെ സമയം ബാക്കിയുള്ള വിഭാഗങ്ങളുടെ വിലയില്‍ മാറ്റമില്ല. പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് ഒരു റിയാല്‍ എഴുപത്തിയഞ്ച് ദിര്‍ഹം തന്നെയാണ് നിരക്ക്.
Adjust Story Font
16

