Quantcast

ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജഫോണ്‍ കോളുകള്‍; ജാഗ്രത പാലിക്കാന്‍ ഖത്തര്‍ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    5 Feb 2020 2:57 AM IST

ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജഫോണ്‍ കോളുകള്‍; ജാഗ്രത പാലിക്കാന്‍ ഖത്തര്‍ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ്
X

എംബസിയില്‍ നിന്നാണെന്ന തരത്തില്‍ ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ലഭിക്കുന്ന വ്യാജ ഫോണ്‍കോളുകള്‍ക്കെതിരെ ജാഗ്രതപാലിക്കാന്‍ ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഇങ്ങനെ കോള്‍ ചെയ്യുന്നവര്‍ക്ക് പാസ്പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള ഒരു വിവരങ്ങളും കൈമാറരുതെന്നും വിളിച്ച നമ്പര്‍ മനസ്സിലാക്കി എംബസിക്ക് കൈമാറണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

പാസ്പോര്‍ട്ട് റദ്ദാക്കുന്നതിനായി എംബസി വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെയാണ് ഖത്തറിലെ ഇന്ത്യന്‍ എംബസി രംഗത്ത് വന്നത്. എംബസിയില്‍ നിന്നാണെന്ന തരത്തില്‍ പലര്‍ക്കും ഇത്തരം കോളുകള്‍ വരുന്നുണ്ട്. ഇത് തീര്‍ത്തും വ്യാജമാണെന്നും ഇത്തരത്തിലുള്ള ഒരു കോളും എംബസി ഓഫീസില്‍ നിന്നുണ്ടായിട്ടില്ലായെന്നും വ്യാജ ഫോണ്‍കോളുകള്‍ക്കെതിരെ പ്രവാസികള്‍ ജാഗ്രത പാലിക്കണമെന്നും ഇന്ത്യന്‍ എംബസി പറഞ്ഞു. പാസ്പോര്‍ട്ട് നമ്പര്‍, ഖത്തരി ഐഡി നമ്പര്‍, പാന്‍ കാര്‍ഡ് തുടങ്ങി വിശദാംശങ്ങളൊന്നും ഇത്തരക്കാര്‍ക്ക് നല്‍കരുതെന്നും പകരം വിളിച്ച നമ്പര്‍ മനസ്സിലാക്കി എംബസി അധികൃതര്‍ക്ക് കൈമാറണമെന്നും ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു.

വ്യാജ കോളുകള്‍ ലഭിക്കുന്നവര്‍ക്ക് cons.doha@mea.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ പരാതി നല്‍കാമെന്ന് എംബസി അറിയിച്ചു.

ഫോണ്‍വഴി വിവരങ്ങള്‍ ശേഖരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി നേരത്തെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും രംഗത്ത് വന്നിരുന്നു

TAGS :

Next Story