Quantcast

ഖത്തര്‍ എയര്‍വേയ്സ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ഓഹരികള്‍ വാങ്ങാനൊരുങ്ങുന്നു

ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബേകിറാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം പുതിയ നാല്‍പ്പത് വിമാനങ്ങള്‍ കൂടി ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    7 Feb 2020 1:40 AM IST

ഖത്തര്‍ എയര്‍വേയ്സ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ഓഹരികള്‍ വാങ്ങാനൊരുങ്ങുന്നു
X

ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യന്‍ സ്വകാര്യവിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ഓഹരികള്‍ വാങ്ങാനൊരുങ്ങുന്നു. ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബേകിറാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം പുതിയ നാല്‍പ്പത് വിമാനങ്ങള്‍ കൂടി ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ദോഹയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബേകിര്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയില്‍ നിക്ഷേപമിറക്കാന്‍ ഖത്തര്‍ എയര്‍വേയ്സിന് താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. ഈ വര്‍ഷം പുതിയ പതിനൊന്ന് പുതിയ സര്‍വീസുകള്‍ കൂടി ഖത്തര്‍ എയര്‍വേയ്സ് ആരംഭിക്കും.

ബര്‍ലിനില്‍ നടക്കുന്ന ആഗോള ട്രാവല്‍ ട്രേഡ് ഷോയില്‍ വെച്ച് പുതിയ സര്‍വീസുകളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കും. ഒപ്പം നാല്‍പ്പത് പുതിയ വിമാനങ്ങള്‍ കൂടി ഈ വര്‍ഷം ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കും. ആഫ്രിക്കന്‍ മേഖലയിലെ മുന്‍നിര എയര്‍ലൈന്‍ കമ്പനികളിലൊന്നായ റുവാന്‍ഡന്‍ എയറിന്‍റെ ഓഹരികള്‍ വാങ്ങുന്നതിന്‍റെ ഭാഗമായാണ് പുതിയ വിമാനങ്ങള്‍ വാങ്ങുന്നത്. ഇതോടെ പുതിയ നാല്‍പ്പത് വിമാനങ്ങള്‍ റുവാന്‍ഡന്‍ എയറിനായി ഖത്തര്‍ എയര്‍വേയ്സ് കൈമാറും.

TAGS :

Next Story