Quantcast

ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ സര്‍വീസുകള്‍ തുടങ്ങാന്‍ എയര്‍ ഇന്ത്യ

പുതിയ സര്‍വീസിനുള്ള ടിക്കറ്റ് ബുക്കിങ് ഇതിനകം എയര്‍ ഇന്ത്യാ എക്സ്പ്രസിന്‍റെ വെബ്സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    12 Feb 2020 5:54 PM GMT

ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ സര്‍വീസുകള്‍ തുടങ്ങാന്‍ എയര്‍ ഇന്ത്യ
X

ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് ദോഹയില്‍ നിന്നും പുതിയൊരു സര്‍വീസ് കൂടി തുടങ്ങുന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കാണ് എക്സ്പ്രസ് നേരിട്ടുള്ള സര്‍വീസ് തുടങ്ങുന്നത്. ആഴ്ച്ചയില്‍ മൂന്ന് ദിവസമുള്ള സര്‍വീസ് മാര്‍ച്ച് 31 മുതല്‍ ആരംഭിക്കും. എല്ലാ ആഴ്ച്ചയും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസുണ്ടാവുക. ഈ മൂന്ന് ദിവസങ്ങളിലും തിരുച്ചിറപ്പള്ളിയില്‍ നിന്ന് അര്‍ദ്ധരാത്രി 1.30ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.40ന് ദോഹയിലെത്തും.

തിരിച്ച് പുലര്‍ച്ചെ 4.40ന് പുറപ്പെടുന്ന വിമാനം രാവിലെ 11.55ന് തിരുച്ചിറപ്പള്ളിയില്‍ എത്തിച്ചേരും. പുതിയ സര്‍വീസിനുള്ള ടിക്കറ്റ് ബുക്കിങ് ഇതിനകം എയര്‍ ഇന്ത്യാ എക്സ്പ്രസിന്‍റെ വെബ്സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് തരത്തിലുള്ള ബുക്കിങാണ് എക്സ്പ്രസ് യാത്രക്കാര്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. എക്സ്പ്രസ് വാല്യൂ എന്ന വിഭാഗത്തിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് പിന്നീട് യാത്രയില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ ഫീ ഈടാക്കും. എക്സ്പ്രസ് ഫ്ലെക്സി വിഭാഗത്തിലൂടെയാണ് ബുക്കിങെങ്കില്‍ ഫീ ഇല്ലാതെ തന്നെ യാത്ര തിയതിയും സമയവും ഉള്‍പ്പെടെയുള്ളവയില്‍ മാറ്റങ്ങള്‍ വരുത്താം.

TAGS :

Next Story