Quantcast

നിക്ഷേപകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഏകജാലക സംവിധാനവുമായി ഖത്തര്‍ 

ചെറുകിട വാണിജ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപകരെയും സംരംഭകരെയും ആകര്‍ഷിക്കുന്നതിനും അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും വേണ്ടിയാണ്

MediaOne Logo

Web Desk

  • Published:

    17 Feb 2020 10:34 PM GMT

നിക്ഷേപകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഏകജാലക സംവിധാനവുമായി ഖത്തര്‍ 
X

നിക്ഷേപകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഭൂമി,വ്യാവസായിക വായ്പ ഉള്‍പ്പെടെയുള്ളവ എളുപ്പത്തില്‍ ലഭ്യമാക്കുന്ന ഏകജാലക സംവിധാനവുമായി ഖത്തര്‍ വാണിജ്യമന്ത്രാലയം. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് വേണ്ട മുഴുവന്‍ സൗകര്യങ്ങളും ഈ ഓണ്‍ലൈന്‍ സംവിധാനം വഴി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ചെറുകിട വാണിജ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപകരെയും സംരംഭകരെയും ആകര്‍ഷിക്കുന്നതിനും അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും വേണ്ടിയാണ് ഖത്തര്‍ വാണിജ്യമന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റിലൂടെ പുതിയ ഏകജാലക സംവിധാനം നടപ്പാക്കുന്നത്.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ത്താനിയുടെ നിര്‍ദേശ പ്രകാരം ആരംഭിച്ച പുതിയ സംവിധാനം രാജ്യത്ത് എളുപ്പത്തിലും വിജയകരമായും ബിസിനസ് തുടങ്ങുന്നതിനുള്ള വഴികള്‍ തുറന്നിടുന്നു.

ഒപ്പം നിക്ഷേപകര്‍ക്ക് കൂടുതല്‍ സുരക്ഷിതമായ അവസരങ്ങളും തുറന്നിടുന്നു. ചെറുകിട വാണിജ്യ രംഗത്ത് പുതിയ സംരംഭങ്ങള്‍ തുടങ്ങണ്ടതിന് ആവശ്യമായ മുഴുവന്‍ കാര്യങ്ങളും ഈ ഒറ്റ സംവിധാനത്തിലൂടെ ലഭ്യമാക്കും.

വ്യാവസായിക ലൈസന്‍സുകള്‍, ഭൂമി, എന്നിവക്കൊപ്പം ബാങ്ക് വായ്പയുള്‍പ്പെടെയുള്ള ധനകാര്യ നടപടിക്രമങ്ങളും ഈ ആപ്ലിക്കേഷന്‍ വഴി ലഭ്യമാകും. താല്‍പ്പര്യമുള്ള സംരംഭകര്‍ വാണിജ്യ മന്ത്രാലയം ഒരുക്കിയിട്ടുള്ള singlewindow.gov.qa എന്ന വെബ്സൈറ്റ് വഴി അപേക്ഷ നല്‍കണം. ആവശ്യമായ മുഴുവന്‍ രേഖകളും ഈ സമയത്ത് സമര്‍പ്പിക്കേണ്ടതുണ്ട്.

ഇങ്ങനെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ വാണിജ്യ മന്ത്രാലയം ഖത്തര്‍ വികസന ബാങ്ക് ലാന്‍ കമ്മീഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സാങ്കേതിക സംഘം അപേക്ഷ അവലോകനം ചെയ്യുകയും അപേക്ഷകന്‍ പ്രാപ്തനാണെന്ന് തെളിയുന്ന പക്ഷം തുടര്‍ നടപടികളിലേക്ക് കടക്കുകയും ചെയ്യും.

വാണിജ്യ വ്യാവസായിക മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായുള്ള ഖത്തര്‍ ദേശീയ വിഷന്‍ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത

TAGS :

Next Story