ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി ഫോണില്‍ ചര്‍ച്ച നടത്തി

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി ഫോണില്‍ ചര്‍ച്ച നടത്തി. യു.എസ് താലിബാന്‍ സമാധാന കരാറിലുണ്ടായ അനിശ്ചിതത്വം നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും സംസാരിച്ചത്.
ദോഹയില്‍ വെച്ചുണ്ടാക്കിയ സമാധാന കരാറിലെ ചില വിഷയങ്ങളെ ചൊല്ലി അഫ്ഗാന്‍ സര്‍ക്കാരും താലിബാനും ഉടക്കി നില്‍ക്കുന്നതിനിടെയാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സാഹചര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 18 വര്‍ഷം നീണ്ട യുദ്ധത്തിനറുതി വരുത്തി വെടിനിര്‍ത്തലിന് ഇരുപക്ഷവും സമ്മതിച്ച സമാധാന കരാറില്‍ ഇരുപക്ഷവും ദോഹയില്‍ വെച്ച് ഒപ്പുവെച്ചെങ്കിലും തടവുകാരെ കൈമാറുന്ന വിഷയത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
അഫ്ഗാന്‍ സര്‍ക്കാരിന്‍റെ പക്കലുള്ള താലിബാന്‍ തടവുകാരെ കൈമാറില്ലെന്ന പ്രസിഡന്‍റിന്‍റെ നിലപാടിനെ തുടര്‍ന്ന് അമേരിക്കന്‍ സേനയല്ലാത്തവരുമായുള്ള യുദ്ധം തുടരുമെന്ന് താലിബാന്‍ നിലപാടെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഡോണള്‍ഡ് ട്രംപ് താലിബാന്‍ നേതാവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നെങ്കിലും തര്‍ക്കത്തില്‍ അയവ് വന്നിട്ടില്ല. പ്രശ്ന പരിഹാരത്തിനായി ഖത്തര്‍ അമീര്‍ വീണ്ടും മധ്യസ്ഥത വഹിക്കുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ചില അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് അമീര്‍ ട്രംപുമായി സംസാരിച്ചത്.
അതെ സമയം യു.എസ് താലിബാന്‍ സമാധാന കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഖത്തര്‍ കൈക്കൊണ്ട മധ്യസ്ഥ ശ്രമങ്ങളെ അറബ് ലീഗ് പ്രശംസിച്ചു. പ്രാദേശിക അന്തര്‍ദേശീയ മേഖലകളില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്താന്‍ ഖത്തര്‍ നടത്തുന്ന പ്രയത്നങ്ങള്‍ മഹത്തരമാണെന്ന് അറബ് ലീഗ് പ്രതിനിധി യുസഫ് ബിന്‍ അലവി ബിന്‍ അബ്ദുള്ള പറഞ്ഞു.
Adjust Story Font
16

