Quantcast

കോവിഡ്-19; ഖത്തറിലെ സ്കൂളുകളില്‍ വിവിധ നിയന്ത്രണങ്ങള്‍ 

കോവിഡ്-19 പ്രതിരോധ പ്രവര‍്ത്തനങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    9 March 2020 12:07 AM IST

കോവിഡ്-19; ഖത്തറിലെ സ്കൂളുകളില്‍ വിവിധ നിയന്ത്രണങ്ങള്‍ 
X

കോവിഡ്-19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഖത്തറിലെ സ്കൂളുകളില്‍ വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രാവിലെ നടക്കുന്ന അസംബ്ലി തല്‍ക്കാലത്തേക്ക് റദ്ദാക്കിയ മന്ത്രാലയം പരീക്ഷകള്‍ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ എത്രയും പെട്ടെന്ന് തന്നെ ക്യാംപസ് വിട്ടുപോകണമെന്നും നിര്‍ദേശിച്ചു. കോവിഡ്-19 പ്രതിരോധ പ്രവര‍്ത്തനങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിന്‍റെ ഭാഗമായി എല്ലാ ദിവസവും രാവിലെ നടക്കുന്ന പ്രഭാത അസംബ്ലി താല്‍ക്കാലികമായി നിര്‍ത്തലാക്കി.

പരീക്ഷകള്‍ക്കിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ പരീക്ഷ കഴിഞ്ഞാലുടന്‍ കാമ്പസ് വിട്ടുപോകണം. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനാവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്കൂള്‍ അധികൃതര്‍ സ്വീകരിക്കണം. വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും തുടര്‍ച്ചയായി കൈകള്‍ ശുദ്ധിയാക്കുന്നതുള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചു.

സ്കൂളിലെ നഴ്സുമാര്‍ മുഖേന ഇക്കാര്യങ്ങള്‍ മന്ത്രാലയം നിരീക്ഷിക്കും. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് നടപടികളെന്നും മന്ത്രാലയം അറിയിച്ചു. അതെസമയം രാജ്യത്തെ സ്കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇരുപത്തിരണ്ട് വയസ്സിന് താഴെയുള്ളവരില്‍ രോഗമുണ്ടാവാനുള്ള സാധ്യത വളരെ വിരളമാണെന്നും ഇനി ഉണ്ടായാല്‍ തന്നെ ഭേദമാക്കാനും സാധിക്കുമെന്നും ആരോഗ്യമന്ത്രാലയം അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story