Quantcast

ഖത്തറില്‍ മൂന്ന് കോവിഡ്-19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു 

ഖത്തറില്‍ മൂന്ന് കോവിഡ്-19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഖത്തറില്‍ താമസിക്കുന്ന വിദേശികളായ മൂന്ന് തൊഴിലാളികളിലാണ് രോഗം കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Published:

    9 March 2020 12:01 AM IST

ഖത്തറില്‍ മൂന്ന് കോവിഡ്-19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു 
X

ഖത്തറില്‍ മൂന്ന് കോവിഡ്-19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഖത്തറില്‍ താമസിക്കുന്ന വിദേശികളായ മൂന്ന് തൊഴിലാളികളിലാണ് രോഗം കണ്ടെത്തിയത്. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് ഇതാദ്യമായാണ് പ്രവാസികളില്‍ രോഗം സ്ഥിരീകരിക്കുന്നത്.

ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുള്ള ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. രോഗം സ്ഥിരീകരിച്ചവരോ നിലവില്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തില്‍ കഴിയുന്നവരോ ആയ ആളുകളുമായി ഇടപഴകിയിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് തന്നെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയരാകണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

ഇതാദ്യമായാണ് ഖത്തറിലെ പ്രവാസികളില്‍ രോഗം സ്ഥിരീകരിക്കുന്നത്. രോഗം കണ്ടെത്തിയ മൊത്തം പതിനഞ്ച് പേരില്‍ പതിനൊന്ന് പേരും ഇറാനില്‍ നിന്നെത്തിയ ഖത്തരി പൗരന്മാരാണ്‌. ഒരാള്‍ ഇവരോടൊപ്പം യാത്ര ചെയ്ത വിദേശിയായ ഗാര്‍ഹിക തൊഴിലാളിയാണ്. അതേസമയം പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ച രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൊതു ജനങ്ങള്‍ സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ പ്രധാന പൊതുമേഖലാ ആശുപത്രിയായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കിയിട്ടുണ്ട്. ജീവനക്കാരുടെ പൂര്‍ണമായ സേവനം അവധി ദിനങ്ങളിലുള്‍പ്പെടെ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. നേരത്തെ അനുവദിച്ച അവധികളും വാര്‍ഷികാവധികളുമുള്‍പ്പെടെയാണ് റദ്ദാക്കിയത്. ഏത് അടിയന്തിര സഹായങ്ങള്‍ക്കുമായി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററും ആരോഗ്യമന്ത്രാലയം തുറന്നിട്ടുണ്ട്. 16000 എന്നതാണ് കോള്‍ സെന്‍റര്‍ സേവനങ്ങള്‍ക്കായി വിളിക്കേണ്ട ടോള്‍ ഫ്രീ നമ്പര്‍

TAGS :

Next Story