Quantcast

കോവിഡ്-19: ഫലസ്തീന് പത്ത് മില്യണ്‍ ഡോളറിന്‍റെ അടിയന്തിര സഹായവുമായി ഖത്തര്‍ അമീര്‍

MediaOne Logo

Web Desk

  • Published:

    10 March 2020 3:40 AM IST

കോവിഡ്-19: ഫലസ്തീന്  പത്ത് മില്യണ്‍ ഡോളറിന്‍റെ അടിയന്തിര  സഹായവുമായി ഖത്തര്‍ അമീര്‍
X

കോവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫലസ്തീന് ഖത്തര്‍ അമീര്‍ പത്ത് മില്യണ്‍ ഡോളറിന്‍റെ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഖത്തറിന്‍റെ വലിയ സഹായത്തിന് ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് അമീറിന് നന്ദിയര്‍പ്പിച്ചതായും മിഡിലീസ്റ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മെഡിക്കല്‍ ഉപകരണങ്ങളുള്‍പ്പെടെയുള്ളവ ഫലസ്തീനിലേക്ക് അയക്കുമെന്ന് കഴിഞ്ഞ ദിവസം ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ അഫയേഴ്സ് മേധാവി ഹുസൈന്‍ അല്‍ ഷെയ്ഖ് അറിയിച്ചിരുന്നു.

TAGS :

Next Story