കോവിഡ്-19 ദോഹയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിവിധ സര്‍വീസുകള്‍ വിമാനക്കമ്പനികള്‍ വെട്ടിക്കുറച്ചു
ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് ഇനി സര്‍വീസുണ്ടാവുക. നാളെ മുതല്‍ ഈ മാസം 31 വരെയാണ് നിയന്ത്രണം

കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ദോഹയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിവിധ സര്‍വീസുകള്‍ വിമാനക്കമ്പനികള്‍ വെട്ടിക്കുറച്ചു. ഖത്തര്‍ എയര്‍വേയ്സ്, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ശ്രീലങ്കന്‍ എയര്‍ തുടങ്ങിയവയാണ് സര്‍വീസുകള്‍ കുറച്ചത്.
ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള മുഴുവന്‍ യാത്രകള്‍ക്കും ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഖത്തറില്‍ നിന്നും തിരിച്ച് ഇന്ത്യയിലേക്കുള്ള യാത്രക്ക് നിലവില്‍ തടസ്സങ്ങളില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ എല്ലാ വിമാനക്കമ്പനികളും അവരവരുടെ സര്‍വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്സിന്‍റെ ദോഹ ടു കാലിക്കറ്റ് പ്രതിദിന സര്‍വീസ് ആഴ്ച്ചയില്‍ മൂന്നെണ്ണമാക്കി ചുരുക്കി.
ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് ഇനി സര്‍വീസുണ്ടാവുക. നാളെ മുതല്‍ ഈ മാസം 31 വരെയാണ് നിയന്ത്രണം. എയര്‍ഇന്ത്യ, എയര്‍ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ തുടങ്ങി കമ്പനികള്‍ ഇന്ത്യയിലേക്കും തിരിച്ചുമുള്ള മുഴുവന്‍ സര്‍വീസുകളും വരുന്ന പതിനെട്ട് വരെ നിര്‍ത്തിവെച്ചിട്ടുണ്ട്. ഒമാന്‍ എയര്‍, ശ്രീലങ്കന്‍ എയര്‍ലൈന്‍സ് എന്നിവയുടെ ട്രാന്‍സിറ്റ് സര്‍വീസുകള്‍ മുടക്കമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്.
Adjust Story Font
16

