Quantcast

ഖത്തറില്‍ 58 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ഇതോടെ രോഗബാധിതര്‍ 320 ആയി

ഇതില്‍ 308 പേരും പ്രവാസികളാണ്

MediaOne Logo

Web Desk

  • Published:

    14 March 2020 3:27 AM IST

ഖത്തറില്‍ 58 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ഇതോടെ രോഗബാധിതര്‍ 320 ആയി
X

ഖത്തറില്‍ 58 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 320 ആയി. ഇതില്‍ 308 പേരും പ്രവാസികളാണ്.

രണ്ട് ദിവസം മുമ്പ് 262 ലേക്കുയര്‍ന്ന കോവിഡ്-19 രോഗികളുടെ എണ്ണം ഖത്തറിലെ ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ ഇന്നലെയും ഇന്ന് പകലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ആശ്വാസത്തിലിരിക്കെയാണ് പുതിയ രോഗ സ്ഥിരീകരണത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

എന്നാല്‍ ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന വിവരം. രാജ്യത്തെ പ്രധാനപൊതുമേഖലാ ആശുപത്രിയായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ പുതിയ സാഹചര്യത്തില്‍ പുനക്രമീകരിച്ചിട്ടുണ്ട്. കോവിഡ് ഇതര രോഗങ്ങള്‍ക്കായി ചികിത്സയിലുള്ളവരുടെ ഓപ്പറേഷന്‍ തീയതികളുള്‍പ്പെടെ മാറ്റി നല്‍കിയിട്ടുണ്ട്.

അതെ സമയം അവയവമാറ്റ ശസ്ത്രക്രിയകളും കാന്‍സര്‍ രോഗികളുടെ ചികിത്സയുമൊക്കെ മാറ്റമില്ലാതെ നടക്കും. രോഗികളെ സന്ദര്‍ശിക്കാനുള്ള സമയങ്ങളിലും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ മുഴുവന്‍ പള്ളികളിലും ജുമുഅ പ്രാര്‍ത്ഥന പതിനഞ്ച് മിനുട്ടിലേക്ക് ചുരുക്കിയാണ് നടത്തിയത്. മറ്റ് നമസ്കാരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ നിയന്ത്രണങ്ങള്‍ തുടരും. അതിനിടെ പൊതുമേഖലയിലുള്ള കൂടുതല്‍ സ്ഥാപനങ്ങള്‍ കൂടി താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടുണ്ട്.

TAGS :

Next Story