Quantcast

ഖത്തറില്‍ നാല് പേര്‍ക്ക് കോവിഡ് രോഗം ഭേദമായി 

കോവിഡ് സ്ഥിരീകരിച്ച നാലുരോഗികൾ രോഗമുക്തി നേടിയതായി പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ജോർദാൻ, ഫിലിപ്പീൻസ്, സുഡാൻ, ഇറാൻ എന്നീ രാജ്യക്കാരാണിവർ.

MediaOne Logo

Web Desk

  • Published:

    15 March 2020 1:20 AM IST

ഖത്തറില്‍ നാല് പേര്‍ക്ക് കോവിഡ് രോഗം ഭേദമായി 
X

കോവിഡ് സ്ഥിരീകരിച്ച നാലുരോഗികൾ രോഗമുക്തി നേടിയതായി പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ജോർദാൻ, ഫിലിപ്പീൻസ്, സുഡാൻ, ഇറാൻ എന്നീ രാജ്യക്കാരാണിവർ. എല്ലാവരും സാംക്രമികാരോഗ്യകേന്ദ്രത്തിൽ നല്ല ആരോഗ്യത്തിൽ കഴിയുകയാണെന്ന് കേന്ദ്രം മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഖത്തറിൽ കോവിഡ് ബാധിച്ച് ആരും മരിച്ചിട്ടില്ലെന്ന് പൊതുജനാ രോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യവകുപ്പ് ഡയറക്ടർ ശൈഖ് ഡോ.മുഹമ്മദ് ബിൻ ഹമദ് ആൽഥാനി അറിയിച്ചു. ഇറാനിൽ നിന്ന് തിരിച്ചെത്തിയ സ്വദേശികൾക്കൊപ്പം ഉണ്ടായിരുന്നയാളാണ് രോഗവിമുക്തി നേടിയ ഫിലിപ്പീൻ സ്വദേശി.

നിലവില്‍ 337 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 325 പേര്‍ പ്രവാസികളാണ്.

TAGS :

Next Story