ഖത്തറില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇനി എക്സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല
രാജ്യത്ത് തൊഴില്‍ വിസയിലുള്ളവര‍്ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും നേരത്തെ തന്നെ എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കിക്കൊടുത്തിരുന്നു.

ഖത്തറിൽ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലകളിലെ ജീവനക്കാർക്ക് രാജ്യത്തേക്ക് പുറത്തുപോകാൻ ഇനി എക്സിറ്റ് പെര്‍മിറ്റ് വേണ്ട. മാർച്ച് 19 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. ഒരു സ്ഥാപനത്തിലെ അഞ്ച് ശതമാനം ജീവനക്കാരൊഴികെ ബാക്കിയുള്ളവർക്കൊന്നും ഇതോടെ എക് സിറ്റ് പെർമിറ്റ് ആവശ്യമില്ലാതെയാകും.
മന്ത്രാലയങ്ങളിലേയും സര്‍ക്കാര്‍ ഏജന്‍സികളിലേയും പൊതുമേഖലകളിലെ സ്ഥാപനങ്ങളിലേയും എണ്ണ വാതക മേഖലയിലേയും ഇവയുടെ കീഴിലുള്ള കമ്പനികളിലേയും തൊഴില്‍കരാറുള്ള ജീവനക്കാര്‍ക്കും കാര്‍ഷിക ജലസേചന മേഖലകളിലേയും ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.
ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ട അഞ്ച് ശതമാനം ജീവനക്കാർക്ക് എക്സിറ്റ് പെര്‍മിറ്റിന് അവരുടെ തൊഴിലുടമക്ക് അപേക്ഷ നൽകണം. രാജ്യത്ത് തൊഴില്‍ വിസയിലുള്ളവര‍്ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും നേരത്തെ തന്നെ എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കിക്കൊടുത്തിരുന്നു.
Adjust Story Font
16

