Quantcast

കോവിഡ്; പ്രതിരോധ നടപടികള്‍ ശക്തമാക്കി ഖത്തര്‍

വാണിജ്യ വ്യവസായ മന്ത്രാലയവും മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയവും ചേര്‍ന്നാണ് രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കിയത്

MediaOne Logo

Web Desk

  • Published:

    16 March 2020 12:08 AM IST

കോവിഡ്; പ്രതിരോധ നടപടികള്‍ ശക്തമാക്കി ഖത്തര്‍
X

കോവിഡ് 19 രോഗ വ്യാപനത്തെ തുടര്‍ന്ന് ഖത്തറില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി. ഉംസലാല്‍ മത്സ്യമാര്‍ക്കറ്റിലെ ലേലം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വാണിജ്യ വ്യവസായ മന്ത്രാലയവും മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയവും ചേര്‍ന്നാണ് രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കിയത്.

ഉംസലാല്‍ മത്സ്യമാര്‍ക്കറ്റില് എല്ലാ ദിവസവും നടക്കുന്ന മത്സ്യ ലേലമാണ് താല്‍ക്കാലികമായി നിര‍്ത്തിവെച്ചത്. അടിയന്തിര സാഹചര്യങ്ങളിലല്ലാതെ ഷോപ്പുകളിലും സേവനകേന്ദ്രങ്ങളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പോകുന്നത് പൊതുജനങ്ങള്‍ ഒഴിവാക്കണം. പകരം പരമാവധി ഇലക്ട്രോണിക് സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം.

തെരുവ് കച്ചവടക്കാരില്‍ നിന്നും സാധനങ്ങള്‍ മേടിക്കരുത്. വൃത്തിഹീനമായ സ്ഥലങ്ങളില്‍ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കരുത്. ബാങ്കിടപാടുകള്‍ക്കും ഫോണ്‍ സേവനങ്ങള്‍ക്കുമായി ക്യാഷിന് പകരം ഡെബിറ്റ് ക്രെഡിറ്റ് കാര്‍‍ഡുകള്‍ ഉപയോഗിക്കണമെന്ന് രാജ്യത്തെ ബാങ്കുകളും ടെലികോം കമ്പനികളും ആവശ്യപ്പെട്ടിട്ടുണ്ട്

പൊതു സ്ഥലങ്ങളില്‍ നിന്ന് വീടുകളിലേക്ക് കയറുന്നതിന് മുമ്പ് ശുചിത്വം ഉറപ്പുവരുത്തണം. വൈറസ് വ്യാപിക്കാതിരിക്കാനായി സ്വീകരിക്കേണ്ട ജാഗ്രതാ നിര്‍ദേശങ്ങള്‍ വിവിധ ഭാഷകളിലായി വീഡിയോ രൂപത്തിലും ബ്രോഷറുകളായും ജനങ്ങളിലെത്തിക്കുന്നുണ്ട്. സാനിറ്റൈസറുകള്‍, മാസ്കുകള്‍ തുടങ്ങിയവ ആവശ്യത്തിന് തൊഴിലാളികള്‍ക്ക് എത്തിച്ചുനല്‍കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

TAGS :

Next Story