കോവിഡ് വ്യാപനം തടയല്‍: ഖത്തറിലെ 232 താമസകേന്ദ്രങ്ങള്‍ പരിശോധിച്ചു

കോവിഡ് വ്യാപനം ചെറുക്കാനായി ഖത്തറിലെ വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് ആരംഭിച്ച പ്രതിരോധ കാമ്പയിന്‍റെ ഭാഗമായി ഖത്തറിലെ 232 താമസകേന്ദ്രങ്ങള്‍ പരിശോധിച്ചു. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും. ദോഹ വിമാനത്താവളത്തിലേര്‍പ്പെടുത്തിയ സജ്ജീകരണങ്ങള്‍ ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍ത്താനി നേരിട്ടെത്തി വിലയിരുത്തി.
കോവിഡ്-19 വൈറസ് പടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം, സാമൂഹ്യക്ഷേമമന്ത്രാലയം, തൊഴില്‍ മന്ത്രാലയം എന്നിവ ചേര്‍ന്ന് പ്രത്യേക രോഗപ്രതിരോധ ക്യാമ്പയിന്‍ ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി രൂപീകരിച്ച മൂന്ന് മന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്നുള്ള പരിശോധന സംഘം ഇന്ന് രാജ്യത്തെ 232 താമസകേന്ദ്രങ്ങളിലെത്തി പരിശോധനകള്‍ നടത്തി. താമസകേന്ദ്രങ്ങളിലെ ശുചിത്വം ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന മേഖലകള്‍ക്കൊപ്പം കുടുംബങ്ങളുടെ താമസകേന്ദ്രങ്ങളും പരിശോധിക്കും.
രോഗപ്രതിരോധ വസ്തുക്കളില്ലാത്തയിടങ്ങളില്‍ അവ എത്തിച്ചു നല്‍കുകയും ചെയ്യുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദോഹ വിമാനത്താവളത്തിലേര്‍പ്പെടുത്തിയ സജ്ജീകരണങ്ങള്‍ ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍ത്താനി നേരിട്ടെത്തി വിലയിരുത്തി. എയര്‍പോര്‍ട്ടില്‍ സ്ഥാപിച്ച പ്രത്യേക ക്ലിനിക്, തെര്‍മല്‍ സ്ക്രീനുകള്‍, ആരോഗ്യപരിശോധനകള്‍ സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം മന്ത്രി സന്ദര്‍ശിച്ചു. ഖത്തര്‍ ആരോഗ്യമന്ത്രി ഹനാന്‍ കുവാരി, ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബേകിര്‍ തുടങ്ങിയവരും പ്രധാനമന്ത്രിയെ അനുഗമിച്ചു.
അതിനിടെ രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്തെ ഹോട്ടലുകളിലും കഫ്തീരിയകളിലും കഫെകളിലും വെച്ച് ഭക്ഷണം കഴിക്കുന്നത് താല്‍ക്കാലികമായി മന്ത്രാലയം വിലക്കി. പാര്‍സല്‍ നല്‍കാന്‍ മാത്രമാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അനുമതിയുള്ളത്.
Adjust Story Font
16

