ഇന്‍ഡിഗോ ഖത്തര്‍ സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ നിര്‍ത്തി
ടിക്കറ്റെടുത്തവര്‍ക്ക് പണം തിരികെ നല്‍കും

ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ നിര്‍ത്തിവെച്ചു. കോവിഡ് രോഗ വ്യാപനത്തിന്‍റെ സാഹചര്യത്തിലാണ് തീരുമാനം. മാര്‍ച്ച് 9 മുതല്‍ ഏപ്രില്‍ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാനും യാത്രാ തിയതി മാറ്റി ബുക്ക് ചെയ്യാനുള്ള സൌകര്യവുമൊരുക്കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ മാറുന്ന പക്ഷം പുതിയ തീരുമാനം അറിയിക്കുമെന്നും കമ്പനി. കൂടുതല്‍ വിവരങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി കൂടുതല്‍ വിവരങ്ങള്‍ക്ക് Qatarres@goindigo.in, customer.relations@goindigo.in എന്ന ഇമെയില്‍ വിലാസങ്ങളിലോ +911246173838/919910383838 എന്നീ നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. നിലവില്‍ കേരളത്തിലേക്കുള്ള മൂന്നെണ്ണമുള്‍പ്പെടെ ഇന്ത്യയിലെ വിവിധയിടങ്ങളിലേക്കായി പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട് ഇന്‍ഡിഗോ.
Adjust Story Font
16

