കോവിഡ് 19; ഖത്തറില്‍ ഇന്ന് ഇതുവരെ (19/03/2020)
ആകെ രോഗികള്‍ 460, ഗുരുതരാവസ്ഥയില്‍ ആറ് പേര്‍, ഇതില്‍ നാല് പ്രവാസികള്‍

- പുതിയ രോഗികള്‍-8. ഇതില്‍ ആറ് പേര്‍ നേരത്തെ രോഗമുണ്ടായിരുന്നവരുമായി ഇടപഴകിയ പ്രവാസികള്‍. രണ്ട് പേര്‍ ബ്രിട്ടന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നെത്തിയ സ്വദേശികള്‍
- മൊത്തം രോഗബാധിതര്‍-460. പ്രവാസികള്‍-435
- അത്യാഹിത വിഭാഗത്തില്‍ കഴിയുന്നവര്‍-6. ഇതില്‍ നാല് പേര്‍ പ്രവാസികള്‍
- രോഗ വിമുക്തി നേടിയവര്‍-10. ഇതില്‍ പ്രവാസികള്‍-4, സ്വദേശികള്‍-6
- ഇതുവരെ മൊത്തം പരിശോധനകള്‍ നടത്തിയത് 9,460 പേരില്‍
- രാജ്യത്ത് രോഗത്തിന്‍റെ സാമൂഹ്യപകര്‍ച്ച നടന്നത് വിദേശി തൊഴിലാളികളിലൂടെ
- സ്വദേശികളിലെത് നിയന്ത്രണവിധേയം
- സാമൂഹ്യപകര്‍ച്ചയുടെ ശൃംഖല പൊട്ടിക്കുകയെന്നതാണ് ആരോഗ്യമന്ത്രാലയത്തിന് മുന്നിലുള്ള പ്രധാന ദൌത്യം.
- ഇതിന് മുഴുവന്‍ സമൂഹങ്ങളുടെയും ആത്മാര്‍ത്ഥമായ സഹകരണം വേണമെന്ന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുപ്രീം കമ്മിറ്റിയുടെ വക്താവ് ലുല്‍വ അല്‍ ഖാതിര്‍
- വെള്ളിയാഴ്ച്ച പള്ളികളില്‍ ജുമുഅ നമസ്കാരം നടക്കില്ല
- അനാവശ്യമായി ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ലുല്‍വ അല്‍ ഖാതിര്‍
Next Story
Adjust Story Font
16

