‘കറങ്ങിത്തിരിഞ്ഞ് നടക്കുന്ന ക്വാറന്‍റൈനുകാരെ കണ്ടാല്‍ അറിയിക്കണം’: ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
അധികൃതരെ വിളിച്ചറിയാക്കാനായി പുതിയ നമ്പര്‍

ഖത്തറില്‍ ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ച കുറ്റത്തിന്‍റെ പേരില്‍ കഴിഞ്ഞ ദിവസം പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങി നടക്കുന്നുണ്ടെങ്കില്‍ വിവരമറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചത്
വിവിധ ഹോട്ടലുകളിലോ വീടുകളിലോ ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കെതിരെ ഇത്തരത്തിലുള്ള പരാതികളുണ്ടെങ്കില്‍ അറിയിക്കാനാണ് നിര്‍ദേശം.
4457 9999 എന്ന നമ്പറിലാണ് വിളിച്ചറിയിക്കേണ്ടത്
ബാക്കി കാര്യം അധികൃതര്‍ നോക്കിക്കൊള്ളും.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നിന്ന് കുടുംബമായി ഖത്തറിലേക്കെത്തുന്ന സ്വദേശികള്‍ക്ക് വേണമെങ്കില്‍ അവരവരുടെ വീടുകളിലും ക്വാറന്‍റൈനില്‍ കഴിയാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
എന്നാല്‍ മന്ത്രാലയം തയ്യാറാക്കുന്ന പ്രത്യേക വ്യവസ്ഥകളടങ്ങിയ പ്രതിജ്ഞാ പത്രം ഒപ്പിട്ടുനല്‍കണം.
ഈ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും
Adjust Story Font
16

