ഖത്തറിലുള്ള വിസിറ്റിംഗുകാര്‍ക്കൊരു ആശ്വാസ വാര്‍ത്ത
ഓണ്‍അറൈവല്‍, വിസിറ്റിംഗ് വിസകള്‍ പുതുക്കാന്‍ പ്രത്യേക സൌകര്യം

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഓണ്‍അറൈവല്‍, ഫാമിലി വിസിറ്റിംഗ് വിസ എന്നിവയില്‍ രാജ്യത്ത് തങ്ങുന്നവര്‍ക്ക് വിസ എളുപ്പത്തില്‍ പുതുക്കുന്നതിന് വേണ്ടി പ്രത്യേക സൌകര്യമൊരുക്കിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം
ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിലുള്ള https://portal.moi.gov.qa/wps/portal/MOIInternet/services/inquiries/visaservices/visitvisaextension ലിങ്ക് വഴിയാണ് വിസകള്‍ പുതുക്കേണ്ടത്.
ലിങ്ക് വഴി കയറിയാല്‍ തെളിയുന്ന പേജില്‍ വിസ നമ്പര്‍, പാസ്പോര്‍ട്ട് നമ്പര്‍, രാജ്യം എന്നിവ നല്‍കാനുള്ള ഓപ്ഷനുണ്ട്. എല്ലാം നല്‍കിയതിന് ശേഷം Extend എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
രണ്ട് മണിക്കൂറിന് ശേഷം visa services എന്ന ഓപ്ഷനില്‍ കയറി പരിശോധിച്ചാല്‍ വിസ പുതുക്കിയതായി കാണാം.
ഒരു മാസം വരെയാണ് പുതുക്കിനല്‍കുന്നത്.
Next Story
Adjust Story Font
16

