കോവിഡ് ദുരിതാശ്വാസം; ഖത്തര്‍ അമീര്‍ അവശ്യവസ്തുക്കള്‍ക്ക് പ്രഖ്യാപിച്ച നികുതിയിളവ് പ്രാബല്യത്തില്‍ വന്നു
അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഉത്തരവിനെ തുടര്‍ന്നാണ് ഖത്തറില്‍ വിവിധ അവശ്യവസ്തുക്കള്‍ക്ക് ആറ് മാസത്തേക്ക് നികുതിയിളവ് നല്‍കാന്‍ തീരുമാനമായത്.

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തര്‍ അമീര്‍ വിവിധ അവശ്യവസ്തുക്കള്‍ക്ക് പ്രഖ്യാപിച്ച നികുതിയിളവ് പ്രാബല്യത്തില്‍ വന്നു. ഭക്ഷ്യവസ്തുക്കള്‍ക്കും ഫാര്‍മസി വസ്തുക്കള്‍ക്കുമാണ് ഇളവ് അനുവദിച്ചത്.
അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഉത്തരവിനെ തുടര്‍ന്നാണ് ഖത്തറില്‍ വിവിധ അവശ്യവസ്തുക്കള്‍ക്ക് ആറ് മാസത്തേക്ക് നികുതിയിളവ് നല്‍കാന്‍ തീരുമാനമായത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കാരണം വ്യാപാര വാണിജ്യമേഖലയിലുണ്ടാകുന്ന പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല‍്ത്താനി ഖത്തറില്‍ വിവിധ അവശ്യ വസ്തുക്കള്‍ക്ക് നികുതിയിളവ് പ്രഖ്യാപിച്ചത്.മൊത്തം 905 വസ്തുക്കള്‍ക്ക് ആറ് മാസത്തേക്കാണ് നികുതിയിളവ് ലഭിക്കുക.
More to Watch...
Next Story
Adjust Story Font
16