ഖത്തര്‍ കോവിഡ്: പുതിയ സജ്ജീകരണങ്ങള്‍, പ്രഖ്യാപനങ്ങള്‍
35000 വോളണ്ടിയര്‍മാരും ആയിരം വാഹനങ്ങളും തയ്യാര്‍

കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഖത്തറിലെ ദേശീയ ക്രൈസിസ് മാനേജ്മെന്‍റ് കമ്മിറ്റി പുതുതായി നടത്തിയ പ്രഖ്യാപനങ്ങളും നിയന്ത്രണങ്ങളും താഴെ:
- മുഴുവന്‍ തൊഴിലാളികളും നാട്ടിലേക്ക് പണമയക്കുന്നത് ഇലക്ട്രോണിക് സംവിധാനം വഴിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി ബാങ്കുകള്‍ക്കും എക്സ്ചേഞ്ച് സെന്‍ററുകള്‍ക്കും സര്‍ക്കുലര്‍ അയച്ചു
- നിലവിലുള്ള പ്രതിസന്ധി ബാധിക്കാനിടയുള്ള വിവിധ മേഖലകളിലെ ബാങ്ക് ലോണുകള്‍,തിരിച്ചടവുകള്‍ തുടങ്ങിയവ ആറ് മാസത്തേക്ക് നീട്ടിനല്‍കുന്നതിന് വിവിധ ബാങ്കുകള്‍ക്ക് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലര്‍ അയച്ചു
- അവശ്യവസ്തുക്കള്‍ സ്റ്റോക്ക് ചെയ്യുന്നതിനായി പുതിയ പതിനാല് ഇറക്കുമതി കമ്പനികളുമായി വ്യവസായ വാണിജ്യ മന്ത്രാലയം ഈയാഴ്ച്ച കരാറില്‍ ഒപ്പുവെക്കും
- പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി 35000 പുതിയ വോളണ്ടിയര്‍മാര്‍ പുതുതായി കര്‍മ്മരംഗത്തേക്ക്
- എല്ലാ രോഗികള‍്ക്കും ഏറ്റവും മികച്ച ചികിത്സ തീര്‍ത്തും സൌജന്യമായാണ് നല്‍കുന്നത്
- വാഹനഗതാഗതം അടച്ച ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്നതിനും മറ്റ് സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമായി 1000 വാഹനങ്ങള്‍ കൂടി നിരത്തിലിറക്കും
Next Story
Adjust Story Font
16

