കോവിഡ്: ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് ദോഹ ബാങ്കിന്‍റെ വന്‍സഹായം
ക്വാറന്‍റൈന്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി രണ്ട് മില്യണ്‍ റിയാല്‍

കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്വാറന്‍റൈനില്‍ കഴിയുന്ന ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള തൊഴിലാളികള്‍ക്ക് ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ഒരുക്കുന്നതിനായി ദോഹ ബാങ്കിന്‍റെ വന്‍ സാമ്പത്തിക സഹായം.
രണ്ട് മില്യണ്‍ ഖത്തര്‍ റിയാലാണ് ദോഹ ബാങ്ക് സംഭാവനയായി നല്‍കുക.
ഖത്തര്‍ ചാരിറ്റി വഴിയായിരിക്കും ഈ തുക തൊഴിലാളികള്‍ക്കായി ചിലവഴിക്കുക.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മേഖലയിലേക്കുള്ള ഗതാഗതം പൂര്‍ണമായി അടക്കുകയും തൊഴിലാളികളെ അവിടെ തന്നെ ക്വാറന്‍റൈനില്‍ കഴിയാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. നമ്മുടെ ജനത നമ്മുടെ ആരോഗ്യം എന്ന പേരില്‍ ഖത്തര്‍ ചാരിറ്റി നടത്തുന്ന ക്യാമ്പയിനിലൂടെ ഏറ്റവും മികച്ച സൌകര്യങ്ങളും സംവിധാനങ്ങളുമാണ് ക്വാറന്‍റൈനില്‍ കഴിയുന്ന തൊഴിലാളികള്‍ക്കായി നല്‍കി വരുന്നത്. ഇതിന്‍റെ ഭാഗമാകാന്‍ കഴിയുകയെന്നത് ഏറ്റവും വലിയ സന്തോഷമാണെന്നും ഖത്തര്‍ ദേശീയ ക്രൈസിസ് മാനേജ്മെന്‍റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന കോവിഡ് നിവാരണ പ്രവര‍്ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും ദോഹ ബാങ്ക് അഡ്മിനിസ്ട്രേഷന്‍ ആന്‍റ് പ്രോപ്പര്‍ട്ടീസ് വിഭാഗം തലവന്‍ അഹമ്മദ് അല്‍ ഹെന്‍സാബ് പറഞ്ഞു.
ഖത്തറിലെ ഏറ്റവും വലിയ സ്വകാര്യമേഖലാബാങ്കായ ദോഹ ബാങ്ക്, തങ്ങളുടെ സാമൂഹ്യപ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്
Adjust Story Font
16

