ഖത്തറില്‍ പുതിയ 11 കോവിഡ് രോഗികള്‍ കൂടി
അഞ്ച് ഖത്തരികള്‍, ആറ് പ്രവാസികള്‍

ഖത്തറില്‍ പുതിയ പതിനൊന്ന് കോവിഡ് ബാധിതര്‍ കൂടി
ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്
ഇതില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയ ഖത്തരി സ്വദേശികളാണ്.
ബാക്കിയുള്ളവര്‍ നേരത്തെയുള്ള രോഗികളുമായി ഇടപഴകിയ വിദേശികള്‍
ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 537 ആയി
രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തിയവരുടെ എണ്ണം പന്ത്രണ്ടായിരം കടന്നു
പുതുതായി രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവരെ പരിശോധനകള്‍ നടത്തി ക്വാറന്‍റൈന്‍ സെന്‍ററുകളിലേക്ക് മാറ്റുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നു.
രോഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും പൂര്‍ണമായ ഐസൊലേഷനില്‍ ഏറ്റവും മികച്ച ചികിത്സയും പരിചരണവുമാണ് ലഭ്യമാക്കുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു
Next Story
Adjust Story Font
16

