ഖത്തര്‍ കോവിഡ്: ഇന്ത്യന്‍ എംബസി പ്രവര്‍ത്തനങ്ങളില്‍ വിവിധ ക്രമീകരണങ്ങള്‍
കോവിഡ് രോഗപ്പകര്‍ച്ച നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍

കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ എംബസിയിൽ ഇന്നുമുതൽ ഏപ്രില്‍ ആറുവരെ പുതിയ ക്രമീകരണങ്ങൾ.
- ഡെത്ത് രജിസ്ട്രേഷനും സേവനങ്ങൾക്കുമായി രണ്ട്
പേര്‍ക്ക് മാത്രം പ്രവേശനം. - അടിയന്തര സാഹചര്യത്തിൽ ഒഴികെ 2020 സെപ്തംബര്‍ 30ന് മുമ്പ് കാലാവധി കഴിയുന്ന പാസ്പോര്‍ട്ടുകള്‍ മാത്രമേ പുതുക്കി നല്‍കൂ. വരുന്നവര്‍ മുൻകൂട്ടി അപ്പോയിന്‍മെന്‍റ് എടുക്കണം.
- മറ്റു പാസ്പോര്‍ട്ട് സേവനങ്ങളും അടിയന്തര സാഹചര്യത്തില്‍ മാത്രം.
- കുട്ടികളുടെ ബര്‍ത്ത് രജിസ്ട്രേഷന് കുട്ടികളെ കൊണ്ടുവരേണ്ടതില്ല. അപേക്ഷകന് മാത്രമേ പ്രവേശനമനുവദിക്കൂ.
- ജലദോഷം, ചുമ, പനി പോലുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ വരരുത്. ശരീരോഷ്മാവ് പരിശോധിക്കും.
- സാധാരണ വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിശദ പരിശോധനക്ക് ശേഷം അടിയന്തര കേസുകള്‍ പരിഗണിക്കും.
- ഫോൺ: 44255706, 44255714, 44255711, 33913472, 44255725, 44255715.
- ഇമെയിൽവിലാസങ്ങൾ: labour.doha@mea.gov.in, labour.doha@mea.gov.in, cons.doha@mea.gov.in
- cons.doha@mea.gov.in
- ഇന്ത്യന്‍ കള്‍ച്ചറല്‍ സെൻററിലെ വിവിധ സേവനങ്ങള്‍ക്കും ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച് സമയം വാങ്ങിയതിന് ശേഷം മാത്രമേ വരാൻ പാടുള്ളൂ.
- ഫോൺ: 44686607, 50883026.
Next Story
Adjust Story Font
16

