ഖത്തറില്‍ കോവിഡ് ബാധിതരില്‍ കൂടുതലും ചെറുപ്പക്കാര്‍: ലുല്‍വ അല്‍ ഖാതിര്‍
അത്യാഹിത വിഭാഗത്തിലുള്ളത് പതിനെട്ട് പേര്‍

ഖത്തറിലെ കോവിഡ് രോഗബാധിതരുടെ കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കി ക്രൈസിസ് മാനേജ്മെന്‍റ് കമ്മിറ്റി വക്താവും വിദേശകാര്യസഹമന്ത്രിയുമായ ലുല്‍വ അല്‍ ഖാതിര്‍.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 549 കോവിഡ് ബാധിതരില്‍ കൂടുതല്‍ പേരും 20 നും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്.
പുതുതായി രണ്ട് പേര്‍ക്ക് കൂടി രോഗം ഭേദമമായതോടെ മൊത്തം രോഗവിമുക്തി നേടിയവരുടെ എണ്ണം 43 ആയി
നിലവില്‍ പതിനെട്ട് പേരാണ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ വരും മണിക്കൂറുകളില്‍ മാറ്റം വന്നേക്കാം.
രോഗം ഭേദമായി വരുന്നവരില്‍ ജീവിത ശൈലീ രോഗങ്ങളുള്ളവര്‍, കിഡ്നി രോഗികള്‍, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, പ്രായം കൂടിയവര്‍ തുടങ്ങി വിഭാഗക്കാരെ പെട്ടെന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യില്ല
നിലവിലുള്ള മുന്‍കരുതല്‍ നടപടികളുമായി ജനങ്ങള്‍ പരമാവധി സഹകരിക്കുന്ന പക്ഷം അടുത്ത നാലാഴ്ച്ച കൊണ്ട് ഖത്തറിലെ കോവിഡ് രോഗികളുടെ കാര്യത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുല്‍ ലത്തീഫ് അല്‍ ഖല്‍ പറഞ്ഞു
ആഗോള തലത്തില്‍ തന്നെ ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണ വിഭാഗമാണ് ഖത്തറിനുള്ളത്. ഓരോ പതിനായിരം പേര്‍ക്കും 77.4 എന്ന നിലയില്‍ ഡോക്ടര്‍മാര്‍ രാജ്യത്തുണ്ട്.
Adjust Story Font
16

