Quantcast

മാസ്കുകളെയും സ്റ്റെറിലൈസറുകളെയും കുറിച്ച് ആശങ്ക വേണ്ട ;ചൈനയില്‍ നിന്നും യഥേഷ്ടം സാധനങ്ങളെത്തിയിട്ടുണ്ട്

ഉടന്‍ ഔട്ട്ലറ്റുകള്‍ക്ക് വിതരണം ചെയ്യും

MediaOne Logo

PC Saifudheen

  • Published:

    26 March 2020 7:55 PM IST

മാസ്കുകളെയും സ്റ്റെറിലൈസറുകളെയും കുറിച്ച് ആശങ്ക വേണ്ട ;ചൈനയില്‍ നിന്നും യഥേഷ്ടം സാധനങ്ങളെത്തിയിട്ടുണ്ട്
X

കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള മാസ്കുകള്‍ സ്റ്റെറിലൈസറുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ വസ്തുക്കളുമായി ചൈനയില്‍ നിന്നും അമീരി എയര്‍ഫോഴ്സിന്‍റെ വിമാനം ഖത്തറിലെത്തി.

ഇത്തരം വസ്തുക്കളുടെ ലഭ്യത രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഖത്തറിന്‍റെ നടപടി.

മാസ്കുകള്‍ക്കും സ്റ്റെറിലൈസറുകള്‍ക്കും നേരിടുന്ന ക്ഷാമത്തിന് ഇതോടെ പരിഹാരമാകുമെന്ന് ഖത്തര്‍ വ്യവസായ വാണിജ്യമന്ത്രാലയം പ്രതികരിച്ചു.

രാജ്യത്തെ മുഴുവന്‍ മേഖലയിലുമുള്ള ഔട്ട്ലെറ്റുകളിലേക്ക് വസ്തുക്കള്‍ വിതരണം ചെയ്യും.

മാസ്കുകള്‍, സ്റ്റെറിലൈസറുകള്‍ തുടങ്ങി മെഡിക്കല്‍ വസ്തുക്കളുടെ പുതിയ വിലനിലവാരം നേരത്തെ മന്ത്രാലയം പുറത്തിറക്കിയിരുന്നു.

ഇതിന് മുകളില്‍ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടികളെടുക്കും.

കൊറോണ വ്യാപനം തടയുന്നതിന് വേണ്ടി ഊര്‍ജ്ജിതമായ നിവാരണ പ്രവര്‍ത്തനങ്ങളാണ് ഖത്തറില്‍ വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് നടത്തിവരുന്നത്

Next Story