ഖത്തറില്‍ വ്യാപാര,വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം
ഫാര്‍മസികള്‍, റസ്റ്റോറന്‍റുകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവ മുഴുവന്‍ സമയം പ്രവര്‍ത്തിക്കും

കോവിഡ് രോഗ പ്രതിരോധ പ്രവര‍്ത്തനങ്ങളുടെ ഭാഗമായി ഖത്തറിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു
ഇതനുസരിച്ച് താഴെ പറയുന്ന സ്ഥാപനങ്ങളല്ലാത്തവയെല്ലാം രാവിലെ ആറ് മുതല്‍ വൈകീട്ട് ഏഴ് മണി വരെ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ താഴെ
- ഫാര്‍മസികള്‍
- വ്യവസായ ശാലകള്‍
- റസ്റ്റോറന്‍റുകളും ഭക്ഷ്യവിതരണ സ്ഥാപനങ്ങളും കമ്പനികളും
- പെട്രോള്‍ പമ്പുകള്‍
- ഇ-കൊമേഴ്സ് കമ്പനികള്‍
- ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍
Next Story
Adjust Story Font
16

