കോവിഡ്:ഖത്തറില്‍ ഒരു മരണം, പുതിയ 28 രോഗികള്‍
മരിച്ചത് ബംഗ്ലാദേശി പൌരന്‍

ഖത്തറില്‍ കോവിഡ് രോഗം ബാധിച്ച് ഒരാള്‍ മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു
57 വയസ്സുള്ള ബംഗ്ലാദേശ് പൌരനാണ് മരിച്ചത്
പുതിയ 28 രോഗബാധിതരെ കൂടി മന്ത്രാലയം സ്ഥിരീകരിച്ചു
ഇതോടെ മൊത്തം രോഗികളുടെ എണ്ണം 590 ആയി
രോഗം ഭേദമായവരുടെ എണ്ണം 45 ആയി
മരിച്ച ബംഗ്ലാദേശി പൌരന്‍റെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നതായി മന്ത്രാലയം അറിയിച്ചു
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 16 നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
തുടര്‍ന്ന് ഐസിയുവില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണമെന്നും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു
Next Story
Adjust Story Font
16

