മനുഷ്യസ്നേഹത്തിന്‍റെ പുത്തന്‍ ഗാഥകളുമായി വീണ്ടും ഖത്തര്‍
ഇറാനില്‍ നിന്നും മടങ്ങുന്നതിനിടെ ദോഹയിലിറങ്ങിയ ബഹ്റൈനികള്‍ക്ക് പൂര്‍ണ സംരക്ഷണം ഒരുക്കും

കോവിഡ് പടര്‍ന്നുപിടിച്ച ഇറാനില്‍ നിന്നും സ്വന്തം നാട്ടിലേക്കുള്ള യാത്രക്കിടെ ദോഹയില്‍ ഇറങ്ങി തുടര്‍യാത്ര അനിശ്ചിതത്വത്തിലായ 31 ബഹ്റൈനി പൌരന്മാര്‍ക്ക് എല്ലാ സുഖസൌകര്യങ്ങളോടും കൂടിയ ക്വാറന്‍റൈന്‍ സൌകര്യമൊരുക്കുമെന്ന് ഖത്തര്‍.
കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിയേഴിനാണ് ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ഇവര്‍ ദോഹയിലെത്തിയത്
പ്രത്യേകം ചാര്‍ട്ട് ചെയ്ത സ്വകാര്യ വിമാനത്തില്‍ സൌജന്യമായി ഇവരെ ബഹ്റൈനിലെത്തിക്കാമെന്ന് ഖത്തര്‍ ഭരണകൂടം ബഹ്റൈന്‍ അധികൃതരെ അറിയിച്ചു.എന്നാല്‍ ഈ നിര്‍ദേശം ബഹ്റൈന്‍ നിരസിച്ചു. പൌരന്മാരെ കൊണ്ടുവരാനായി തങ്ങള്‍ വിമാനം അയച്ചോളാമെന്നായിരുന്നു മറുപടി. എപ്പോള്‍, എങ്ങനെ എന്ന കാര്യങ്ങളിലൊന്നും വ്യക്തത വരുത്തിയുമില്ല.
ഇതോടെ തുടര്‍യാത്ര അനിശ്ചിതത്വത്തിലായ ബഹ്റൈനികള്‍ക്ക് പക്ഷെ ഏറ്റവും മികച്ച സംരക്ഷണമാണ് ഖത്തര്‍ ഭരണകൂടം ദോഹയില്‍ ഒരുക്കിയിരിക്കുന്നത്
ദോഹയിലെ ഒരു ഹോട്ടലില്‍ എല്ലാ സൌകര്യങ്ങളോടും കൂടിത്തന്നെ ക്വാറന്‍റൈനില്‍ കഴിയുകയാണ് ഇവരിപ്പോള്‍
കോവിഡ് പരിശോധനയില്‍ ഇവരില്‍ ആര്‍ക്കെങ്കിലും രോഗം കണ്ടെത്തിയാല്‍ തുടര്‍ ചികിത്സകള്‍ ഇവിടെ തന്നെ ഒരുക്കും
നെഗറ്റീവാണെങ്കില്‍ രണ്ടാഴ്ച്ച കൂടി അതെ ഹോട്ടലില്‍ ക്വാറന്‍റൈനില്‍ നിര്‍ത്തും.
രണ്ടാഴ്ച്ത്ത ക്വാറന്‍റൈന്‍ കാലയളവ് കഴിഞ്ഞാല്‍ ബഹ്റൈന്‍ ഇവര്‍ക്ക് തിരികെ പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു
ഇല്ലെങ്കില്‍ നല്‍കി വരുന്ന എല്ലാ സംരക്ഷണവും ഇവിടെ തന്നെ തുടരുമെന്നും കുറിപ്പില്‍ വ്യക്തമാക്കി
Adjust Story Font
16

